മുതിര കറി
By : Maria John
മുതിര കുതിരക്കു കൊടുക്കും എന്നാൽ നമ്മൾ കഴിക്കില്ല. കാരണം ഇത് വളരെ വില കുറഞ്ഞതു ആണ്. എന്നാൽ ഗുണമോ പോഷകമോ ഏറ്റവും അധികം.
ഞാൻ ഇത് ദാൽ മഖാനി പോലെ വെച്ച്. നല്ല രുചി ഉണ്ടായിരുന്നു.
മുതിര തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർക്കാണ് ഇട്ടു. കാലത്തു കുക്കറിൽ ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചു. ഞാൻ കുതിർത്ത വെള്ളം കളഞ്ഞില്ല. ഉപയോഗിച്ച്.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായപ്പോൾ അരിഞ്ഞ ഉള്ളിയും വെളുത്തുള്ളിയും ഇട്ടു വഴറ്റി. ഇതിലേക്ക് മുളകുപൊടി മല്ലിപൊടി, മഞ്ഞൾപൊടി ഗരം മസാല ഒക്കെ ഇട്ടു. ഇതിലേക്ക് അല്പം തക്കാളി (ഞാൻ ടൊമാറ്റോ പേസ്റ്റ് ആണ് ഉപയോഗിച്ചത്) ഇട്ടു വേവുമ്പോൾ ഒരു പിടി ഉഴുന്നുപരിപ്പ് കഴുകിയതു ഇട്ടു. വേവിച്ച മുതിരയും ഇട്ടു. നല്ലപോലെ ഇളക്കി ചെറു തീയിൽ എല്ലാം നല്ലപോലെ വെന്തു എടുത്തു. ഇടയ്ക്കിടയ്ക്ക് ഇളക്കുകയും മുതിരയും ഉഴുന്നും ഒന്ന് ക്രഷ് ചെയ്യുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് അടിക്കു പിടിക്കാതെ ഇരിക്കാനും നല്ല കൊഴുപ്പു കിട്ടാനുംആണ്.
മുകളിൽ ചെറുതായി അരിഞ്ഞ ഇഞ്ചിയും സ്പ്രിങ് onion യും ഇട്ടു. വേണം എങ്കിൽ അല്പം തൈര്, sour cream ഒക്കെ ഒഴിക്കാം.
ഞാൻ മിക്ക കറികളിലും ഇഞ്ചി വഴറ്റാറില്ല. ഫ്രഷ് ആയി മുകളിൽ ഇടും. എന്നിക്കു അതിന്റെ പച്ച രുചി അല്പം ചൂടിൽ വെന്തതിന്റെ ഇഷ്ടം ആണ്. പച്ച ഇഞ്ചി ആരോഗ്യത്തിനും നല്ലതു ആണല്ലോ.
ഞാൻ ചൂട് ചോറിന്റെ കൂട്ടത്തിൽ കഴിച്ചു. ചപ്പാത്തിക്കും നല്ലതു ആണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes