വെരി ഈസി ഫിഷ് മോളി
By : Jinu Thomas
മീൻ - 2 [കരിമീൻ, ആവോലി, പരവ, നെയ്മീൻ, ഓലക്കുടി എന്തുമാകാം ] (ഞാൻ ചെമ്പല്ലി ആണ് എടുത്തത്. Trivandrum സൈഡ്ഇൽ ഉണ്ണിമേരി എന്ന് പറയും. തോല് പൊളിക്കണ ചുവന്ന മീൻ.) കട്ട് ചെയ്തു 1/2 ടീസ്പൂൺ മഞ്ഞൾ(നിർബദ്ധം ഇല്ല ), ഉപ്പു, അല്പം കുരുമുളക് പൊടി, വിനാഗിരി എന്നിവ തേച്ചു ഫ്രിഡ്‌ജിൽ വെച്ചേക്കുക. ടൈം ഇല്ലേൽ വേണ്ട (എന്ത് വേണ്ടാന്നു? ഫ്രിഡ്ജിൽ വെയ്കേണ്ടന്നു). പാതി വേവിൽ ഇത് അല്പം എണ്ണ തടവിയ പാനിൽ ഫ്രൈ ചെയ്യുക.
ഒരു തേങ്ങയുടെ പാതി അഥവാ 1 മുറി തേങ്ങാ ചുരണ്ടി ഒന്നാം പാലും രണ്ടാം പാലും എടുക്കുക. രണ്ടാം പാൽ എടുക്കാൻ മിക്സിയിൽ അടിക്കുമ്പോ 2-3 ഏലക്ക കൂടിയിടുക.
ഒരു കാടായി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു 2 സവാള പൊടിയായി അരിഞ്ഞതും, 3-4 വെളുത്തുള്ളി അരിഞ്ഞതും, 1 പച്ച മുളകും, 1 ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും അല്പം കറിവേപ്പിലയും വഴറ്റുക. 2 സ്പൂൺ മല്ലിപൊടി, കാൽ സ്പൂൺ കുരുമുളക് പൊടി, ഒരു നുള്ളു ഉലുവ പൊടി എന്നിവ ഇടുക. നന്നായി വഴന്നാൽ രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇനി മീൻ ഇടാം. മീനു വെന്തു ചാറു കുറുകി വരുമ്പോ തക്കാളി ചേർത്ത്ഒരു 2 മിനിറ്റ് കഴിഞ്ഞു തീയ് ഓഫ് ചെയ്തു ഒന്നാം പാൽ ഒഴിക്കുക.
ഇത്രേം ഉള്ളു. ഇതേ രീതിയിൽ ചിക്കൻ ഉം വെയ്കാം ട്ടോ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes