By : Abee Amee
ആവിശ്യമുള്ള സാധനങ്ങൾ
.........................
കമ്പറവ- 250 g
നെയ്യ് - കാൽ കപ്പ്
പാൽ - അര കപ്പ്
ഏലക്കാ പൊടി - അര ടീസ്പൂൺ
കണ്ടെൻസ്ട് മിൽക്ക് - 200 g
പഞ്ചസാര - അര കപ്പ് (ആവിശ്യത്തിന് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
ഉപ്പ് - ഒരു നുള്ള്
അണ്ടിപ്പരിപ്പ് / ഉണക്ക മുന്തിരി - അലങ്കരിക്കാൻ
വെള്ളം - 2 കപ്പ്
തേങ്ങ - 1 മുറി ചിരവിയത്
തയ്യാറാക്കുന്ന വിധം
..........................
ഒരു കുക്കറിൽ 1 സ്പൂൺ നെയ്യൊഴിച്ച് കമ്പറവ വറുക്കുക . ശേഷം വെളളം ഒഴിച്ച് ഇളക്കി, ഉപ്പിട്ട് 4/5 വിസിൽ വരെ വേവിക്കുക. ഇനി ഒരു പാനിൽ നെയ്യൊഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്ത് കോരുക. ബാക്കി നെയ്യും കൂടി ഒഴിച്ച് വേവിച്ച് വച്ച റവ ഇട്ട് പാലും ഒഴിച്ച് വഴറ്റുക. മിൽക്ക് മൈഡ്, ഏലക്കാ പൊടി , തേങ്ങ ഒക്കെ ചേർത്ത് നന്നായി ഇളക്കി പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം വരെ വഴറ്റി തീ ഓഫ് ചെയ്യാം. കൈയിൽ ഇത്തിരി നെയ്യ് പുരട്ടി ഇളം ചൂടോടെ തന്നെ ഉരുട്ടി എടുക്കുക. വറുത്ത് വെച്ച അണ്ടിപരിപ്പ്, മുന്തിരി വെച്ച് അലങ്കരിക്കാം.. ഹെൽത്തിയും ടേസ്റ്റിയും ആയ ലഡു റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes