കരിമീൻ സ്പെഷ്യൽ
By : Sudhish Kumar
എല്ലാവർക്കും ഇഷ്ടമായ കരിമീൻ കൊണ്ടു പിടക്കണ ഒരു കിടിലൻ കറി......പേര് ഇങള് തന്നെ ഇട്ടോളിൻ....അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു....അല്ലേ.. ...?
അര കിലോ കരിമീൻ ( ചെറിയതാണ് നല്ലത് എളുപ്പം ഫ്റൈ ചെയ്യാം) വൃത്തിയാക്കി രണ്ട് ടീസ്പൂൺ ഫിഷ് മസാല ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടി കുറച്ച് നാരങ്ങ നീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ കഴിഞ്ഞ് നന്നായി വറുത്തെടുക്കുക.
കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ വെളുത്തുളളി അരിഞത് ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് രണ്ട് സവാള രണ്ട് തക്കാളി നാല് പച്ചമുളക് എന്നിവ കഷണങ്ങളായി മുറിച്ചു യഥാക്രമം ചേർത്ത് പച്ച മണം മാറുമ്പോൾ രണ്ട് ടീസ്പൂൺ ഫിഷ് മസാല അര സ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മല്ലി പൊടി ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടി ഇവ ചേർത്ത് നന്നായി വഴറ്റുക.നല്ല ബ്റൌൺ നിറമാകുമ്പോൾ അൽപം വെള്ളം ഒഴിച്ച് നന്നായി ഇളക്കുക....തിള വരുമ്പോൾ ഇതിൽ വറുത്ത കരിമീൻ ചേർത്ത് വെള്ളം വറ്റിക്കുക...ഇതിൽ മൂന്ന് കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഉപ്പ് നോക്കി ആവശ്യമാണ് എങ്കിൽ ഉപ്പ് ചേർക്കുക... പുളി വേണമെന്ന് തോന്നുന്നുവെങ്കിൽ അൽപം വിനാഗിരി ചേർക്കാം ......കറി റെഡി...അൽപം കറി വേപ്പില കൂടി വിതറിക്കോ...
ചൂട് ചോറിനും ചപ്പാത്തിക്കുംഅപ്പത്തിനും ഇനി കറി ഇല്ലാന്ന് പറയരുത്
എല്ലാവർക്കും ഇഷ്ടമായ കരിമീൻ കൊണ്ടു പിടക്കണ ഒരു കിടിലൻ കറി......പേര് ഇങള് തന്നെ ഇട്ടോളിൻ....അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു....അല്ലേ..
അര കിലോ കരിമീൻ ( ചെറിയതാണ് നല്ലത് എളുപ്പം ഫ്റൈ ചെയ്യാം) വൃത്തിയാക്കി രണ്ട് ടീസ്പൂൺ ഫിഷ് മസാല ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടി കുറച്ച് നാരങ്ങ നീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ കഴിഞ്ഞ് നന്നായി വറുത്തെടുക്കുക.
കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ വെളുത്തുളളി അരിഞത് ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് രണ്ട് സവാള രണ്ട് തക്കാളി നാല് പച്ചമുളക് എന്നിവ കഷണങ്ങളായി മുറിച്ചു യഥാക്രമം ചേർത്ത് പച്ച മണം മാറുമ്പോൾ രണ്ട് ടീസ്പൂൺ ഫിഷ് മസാല അര സ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മല്ലി പൊടി ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടി ഇവ ചേർത്ത് നന്നായി വഴറ്റുക.നല്ല ബ്റൌൺ നിറമാകുമ്പോൾ അൽപം വെള്ളം ഒഴിച്ച് നന്നായി ഇളക്കുക....തിള വരുമ്പോൾ ഇതിൽ വറുത്ത കരിമീൻ ചേർത്ത് വെള്ളം വറ്റിക്കുക...ഇതിൽ മൂന്ന് കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഉപ്പ് നോക്കി ആവശ്യമാണ് എങ്കിൽ ഉപ്പ് ചേർക്കുക... പുളി വേണമെന്ന് തോന്നുന്നുവെങ്കിൽ അൽപം വിനാഗിരി ചേർക്കാം ......കറി റെഡി...അൽപം കറി വേപ്പില കൂടി വിതറിക്കോ...
ചൂട് ചോറിനും ചപ്പാത്തിക്കുംഅപ്പത്തിനും ഇനി കറി ഇല്ലാന്ന് പറയരുത്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes