By : Sarojini Parappil
ഇത് ആർക്കും അറിയാത്തതൊന്നുമല്ല....ഞാൻ
ഒരു പാചക വിദഗ്ദയുമല്ല....മത്തി
അയല തുടങ്ങിയവ ഞാൻ കറി
വെക്കുന്ന രീതി ഷെയർ ചെയ്യുന്നു
എന്നുമാത്രം
കഴുകി വൃത്തിയാക്കി കഷ്ണങ്ങ
ളാക്കിയ അയല അല്ലെങ്കിൽ മത്തി
രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി ;ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി; അരടീസ്പൂൺ
മഞ്ഞൾ പൊടി, ആവശ്യത്തിന്
ഉപ്പും ചേർത്ത് പുളി പിഴിഞ്ഞ്
നല്ലപോലെ കുഴച്ച് 10 മിനുട്ട്
വെക്കുക. ഒരു പാനിൽ ഒരു
ടേബിൾ സ്പൂൺ വെളിച്ചെണ്ണ
ഒഴിച്ച് ചൂടാകുമ്പോൾ കാൽ
ടീസ്പൂൺ ഉലുവ പൊട്ടിച്ച്
5 അല്ലി വെളുത്തുള്ളിയും 5 അല്ലി
കുഞ്ഞുള്ളിയും(ചെറുതായ് അരിയണം) വഴറ്റി ബ്രൗൺ നിറ
മാകുമ്പോൾ രണ്ട് തക്കാളിയും
രണ്ട് പച്ചമുളകും അരിഞ്ഞ്
ചേർത്ത് ഒരു കഷ്ണം ഇഞ്ചിയും
കറിവേപ്പിലയും ചേർത്ത് വഴറ്റി
മീൻ കൂട്ട് മിക്സ് ചെയ്ത് അല്പം
കൂടെ വെള്ളമൊഴിച്ച് വേവിക്കുക.
വെന്ത് വറ്റാറാകുമ്പോൾ 2 സ്പൂൺ
വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് തിളക്കുമ്പോൾ ഇറക്കിവെക്കുക......ശരിയായി
പോസ്റ്റാ ഈ ഗ്രൂപ്പിൽ......
സ്നേഹപൂർവ്വം ചങ്ങാതിമാർക്ക്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes