ചിക്കന്‍ അപ്പം
ചേരുവകള്‍
അരിപ്പൊടി (വറുത്തത്) - ഒരു കപ്പ് കോഴിയിറച്ചി - 250 ഗ്രാം
സവാള - രണ്ടെണ്ണം
പച്ചമുളക് - രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി (കൊത്തിയരിഞ്ഞത്) - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍ മുളകുപൊടി - ഒരു ടീസ്പൂണ്‍
തക്കാളി - ഒരെണ്ണം
ഗരംമസാലപ്പൊടി - അര ടീസ്പൂണ്‍ നാരങ്ങാനീര് - അര ടീസ്പൂണ്‍
കറിവേപ്പില (നുറുക്കിയത്) - രണ്ടു തണ്ട്
വെളിച്ചെണ്ണ, ഉപ്പ്, - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അടയുടെ പാകത്തിന് തിളച്ച വെള്ളത്തില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. തണുത്ത് കഴിയുമ്പോള്‍ നന്നായി കുഴച്ച് വെക്കുക. ഇറച്ചി, കുരുമുളകുപൊടി, മുളകുപൊടി, നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് ഇറച്ചിയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂര്‍ വെക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ഇറച്ചി വറുത്തുകോരുക. (മൊരിഞ്ഞുപോകരുത്) തണുക്കുമ്പോള്‍ എല്ലുമാറ്റി ചെറിയ കഷണങ്ങളാക്കി പിച്ചിയെടുക്കണം. ബാക്കിയെണ്ണയില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ തക്കാളിയും ചേര്‍ക്കുക. ചിക്കന്‍ വറുത്തതും ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ഗരംമസാലപൊടിയും ചേര്‍ത്ത് ഇളക്കിയിറക്കുക. അട പ്രസ്സില്‍ മാവ് പരത്തി തയ്യാറാക്കിയ മിശ്രിതം വെച്ച് മടക്കി ആവിയില്‍ വേവിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes