ഇടിയപ്പം ന്യൂഡിൽസ്
By : Ammu Muraleedharan
വീട്ടിൽ ബാക്കി വരുന്ന ഇടിയപ്പം കൊണ്ട് ന്യുഡിൽസ് ഉണ്ടാക്കാം.
ഇത് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും.
ചേരുവകൾ
അരിപ്പൊടി 1/2കിലോ
കാരറ്റ് 1 വലുത്
ബീൻസ് 8 എണ്ണം
കാബേജ് 1/4കപ്പ്
സവാള 1 വലുത്
ഇഞ്ചി 1 കഷ്ണം
പച്ചമുളക്. 2 എണ്ണം
വറ്റൽ മുളക് 2 എണ്ണം
കടുക് 1ടീസ്പൂൺ
മഞ്ഞൾപൊടി 1/4ടീസ്പൂൺ
കുരുമുളക്പൊടി 1 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
കറിവേപ്പില, വെള്ളം, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ആദ്യം ഇടിയപ്പം ഉണ്ടാക്കാം
വറുത്ത അരിപൊടിയിൽ തിളപ്പിച്ച ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കട്ടകെട്ടാതെ കുഴച്ചെടുക്കുക.
കുഴച്ച മാവ് ഇടിയപ്പ സ്റ്റാൻഡിൽ നിറച്ച് എണ്ണ തടവിയ തട്ടിൽ ഞെക്കിയിറക്കുക. ഇത് ആവിയിൽ വേവിച്ചെടുക്കുക. ഇടിയപ്പം തയ്യാർ.
അടുത്ത സ്റ്റെപ്പ് ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായതിനുശേഷം കടുകിട്ട് പൊട്ടിക്കുക. അതിൽ വറ്റൽമുളക്,കറിവേപ്പില, സവാള,ഇഞ്ചി ,പച്ചമുഴക് ഇട്ട് വഴറ്റുക.അതിലേക്ക് കാരറ്റ്,ബീൻസ്, കാബേജ് ചെറുതായി അരിഞ്ഞത്,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടച്ച് വച്ച് വേവിക്കുക.വെന്തശേഷം കുരുമുളക് പൊടി, മഞ്ഞൾ പൊടി,ഗരംമസാല ചേർത്തിളക്കുക.അതിൽ അൽപ്പം വെള്ളം തളിക്കുക . അടുത്തതായി വേവിച്ചുവച്ച ഇടിയപ്പം പൊടിച്ച് ചേർക്കുക. ഇടിയപ്പം
ന്യൂഡിൽസ് റെഡി. അലങ്കാരത്തിനായി അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്തുചേർക്കാവുന്നതാണ്. ഇതിനോടൊപ്പം പപ്പടവും മുട്ടയും ചേർത്ത് കഴിക്കാവുന്നതാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes