മുട്ടക്കറി 
By: Sindhu Suresh

ഇതിനു വേണ്ട സാധനങ്ങൾ :
സവാള - 4 എണ്ണം ( ഇപ്പോൾ മനസ്സിലായല്ലോ നീറി പറഞ്ഞതിന് കാരണം , ഹോ ഈ സവാളയുടെ കാര്യം , വെറുതെ മനുഷ്യനെ കരയിക്കാൻ)
മഞ്ഞൾ പൊടി - 1 സ്പൂൺ
മീറ്റ് മസാല -2-3 സ്പൂൺസ്
ഉപ്പു - 3/4 സ്പൂൺ
എണ്ണ- 3 -4 സ്പൂൺ
മുട്ട -4 എണ്ണം പുഴുങ്ങി തോട് കളഞ്ഞത്
കടുക് പൊട്ടിക്കാൻ ആവശ്യമായ സാധനങ്ങൾ:
കടുക് -1 സ്പൂൺ
വറ്റൽ മുളക് -3 എണ്ണം
കറിവേപ്പില -1-2 തണ്ട്
എണ്ണ-1 സ്പൂൺ

ഉണ്ടാക്കേണ്ട വിധം :

ഒരു പാൻ എടുത്തു , മീഡിയം flame വച്ച് എണ്ണ ഒഴിച്ച് , നീളത്തിലോ , ചെറുതായോ അരിഞ്ഞ ആ സവാള എടുത്തു വഴറ്റുക , കുറച്ചു ഉപ്പു കൂടെ ഇട്ടു കൊടുത്താൽ സവാള വേഗം വഴന്നു കിട്ടും . അടുത്തതായി മഞ്ഞൾ പൊടി ഇട്ടു വഴറ്റുക, അടുത്ത ഊഴം മീറ്റ് മസാലയുടേതാണ് . അതങ്ങനെ വഴണ്ട് വരുമ്പോൾ അതിൽ നിന്നും ഒരു6-7 സ്പൂൺ എടുത്തു ചെറിയ മിക്സി jarl കുറച്ചു വെള്ളം ചേർത്ത് അരച്ച് എടുക്കുക . ഈ മിക്സും ആ ജാർ അകം കഴുകിയ വെള്ളവും കൂടെ ഈ വഴണ്ട് കിടക്കുന്ന സവാളയിൽ ചേർത്ത് ഒന്ന് കുറുക്കി എടുക്കുക, അതിലേക്കു പുഴുങ്ങിയ മുട്ട ചേർക്കുക .
ഇനി ഈ curryilekku കടുക് വറുത്തു ചേർക്കാം. ഒരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇടുക.ഇത് നമ്മുടെ മുട്ടക്കറിയിലേക്കു ചേർക്കുക.
സത്യമായിട്ടും ... ഞാൻ ഇത്രയുമേ ചെയ്തോളൂ ...
പിന്നെ ഒരു പ്രത്യേക കാര്യം കൂടെ,
ഈ ഒരൊറ്റ കറി മതി ... നിങ്ങളുടെ പാചക ചിന്ത മാറ്റിമറിക്കാൻ ( കടപ്പാട് : പ്‌ഫ .. മനസിലായല്ലോ അല്ലെ ), കാരണം ഈ കറി അപ്പത്തിനും , പുട്ടിനും , പൂരിക്കും ഒക്കെ എല്ലാം നല്ല കോമ്പിനേഷൻ ആണ് .
അതെ ഈ കറി സിമ്പിൾ ആണ് ബട്ട് poweful ആണ് 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post