By : Maria John
ഉണ്ടാക്കുന്ന വിധം: ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ ഇഞ്ചി, ഉള്ളി, വെളുത്തുള്ളി കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരം മസാല എന്നിവ ഇട്ടു ഒന്ന് വഴറ്റി ചെറിയ കഷണങ്ങൾ ആക്കി മുറിച്ച lamb അലെങ്കിൽ ആടിന്റെ ചങ്കു ഇട്ടു വഴറ്റുക. ഇതിലേക്കു അല്പം ബൽസാമിക് വിനെഗർ ഒഴിക്കുക. മണം ഒഴിവാക്കാനും രുചിക്കും വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻമുളകുപൊടി കുറച്ചു. എന്നിട്ടു കൂടുതൽ കുരുമുളകിട്ടു. ഇതിലേക്ക് ഉപ്പും അല്പം ടൊമാറ്റോ പേസ്റ്റും ചേർത്ത് നല്ലവണ്ണം ഇളക്കി അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിച്ചു. തുറന്നു ഇടക്ക് ഇളക്കി dry ആക്കി എടുത്തു. തേങ്ങാ കൊത്തു ചേർക്കാം രുചിക്ക്. ഞാൻ coconut chips ആണ് ഇട്ടതു. എന്ന് പറഞ്ഞാൽ തേങ്ങാ പേപ്പർ കനത്തിൽ പൂളി dehyrdate ചെയ്തത്. ഒട്ടും ബ്രൗൺ കളർ ഇല്ല. നല്ല രുചിയും ഉണ്ട്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes