അവിൽ മിൽക്ക്
By : Indu Jaison
ജ്യൂസായും ലഘു ഭക്ഷണമായും ഭക്ഷിക്കാവുന്ന അവിൽ മിൽക്ക് കഴിച്ചാല് ദാഹവും അകറ്റാം വിശപ്പും മാറും.
പാല് - 1 ഗ്ലാസ്
അവിൽ - 6 ടേബിള്‍ സ്പൂണ്
ചെറു പഴം - 2 എണ്ണം
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്
അണ്ടിപരിപ്പ് നുറുക്കിയത് - 6-7 എണ്ണം
വറുത്ത നിലക്കടല - 6 എണ്ണം
ബദാം നുറുക്കിയതു - അലങ്കരിക്കാന്‍
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ അവിൽ മൊരിയുന്നത് വരെ വറുത്തു മാറ്റി വെക്കുക.
പാൽ തിളപ്പിച്ച് നന്നായി തണുപ്പിക്കുക.
നീളമുള്ള ഗ്ലാസ്സെടുത്ത് ആദ്യം പഴം കഷണങ്ങളാക്കിയത് ചേർത്ത് ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് ഒരു സ്പൂണ് കൊണ്ട് നന്നായി ഉടയ്ക്കുക.
ശേഷം തണുത്ത പാൽ ഗ്ലാസ്സിലേക്ക് പകുതി ഒഴിക്കുക. ഇതിലേക്ക് അവിൽ കുറേശ്ശെ ചേർക്കാം .പാലും , അവിലും കൂടി പതുക്കെ യോജിപ്പിക്കുക.
വീണ്ടും അവിൽ ചേർക്കാം ,പാലും ഒഴിക്കാം .
മുകളിൽ കുറച്ചു അവിൽ ,അണ്ടിപരിപ്പ് നുറുക്കിയത്, കടല, ബദാം നുറുക്കിയതു ചേര്‍ത്തു അലങ്കരിച്ചു നല്ലപ്പോലെ തണുപ്പിച്ചു സെറ്റ് കഴിച്ചാല്‍ നല്ല രുചിയാണ്
:- ചെറി , മുന്തിരി, കുറച്ചു ഐസ്ക്രീം ഒക്കെ ചേര്‍ത്തും ഉണ്ടാക്കാവുന്നതാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes