ഗ്രീൻപീസ് കറി
By : Vishnupriya Manoj
ഗ്രീൻപീസ് തലേ ദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കുക, രാവിലെ എടുത്തു കുക്കറിൽ 4 വിസിൽ വരെ വേവിക്കുക. ഫ്രോസൺ peas ആണേൽ വെള്ളത്തിൽ കുതിർക്കാൻ വയ്‌ക്കേണ്ട ആവശ്യമില്ല, കുക്കറിൽ 1 വിസിൽ മതിയാകും.
തേങ്ങാപാൽ ഒന്നാം പാൽ, രണ്ടാം പാൽ ആക്കി മാറ്റി വയ്ക്കുക.
പാൻ എടുത്തു എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു,കറിവേപ്പില ഇടുക, നേർമയായി മുറിച്ചുവച്ച 2 ചെറിയ സവാള ചേർത്ത് നന്നായി വഴറ്റുക. ഇപ്പൊ ആവശ്യത്തിന് ഉപ്പു ചേർക്കാം.
സവാള വഴന്നു വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, 3 പച്ചമുളക് നെടുകെ കീറിയത് കൂടി ചേർത്ത് നന്നായി വഴറ്റുക.
ഇനി ഒരു തക്കാളി മുറിച്ചത് കൂടി ചേർതു നന്നായി വേവിച്ചു ഉടയ്ക്കുക. എണ്ണ വേർപെട്ടു വരുമ്പോൾ മഞ്ഞൾ പൊടി,മല്ലിപൊടി, മുളകുപൊടി, ഗരംമസാല, ചേർത്ത് വഴറ്റുക, മസാല കരിയുന്ന പോലെ തോന്നുവാണേൽ കുറച്ചു വെള്ളം ചേർത്ത് കൊടുക്കാം.
ഇനി ഇതിലേക്ക് ഗ്രീൻപീസ് ചേർത്ത് ഇളക്കി കൊടുക്കുക, ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് 5 6 Mnt നന്നായി തിളപ്പിക്കുക, ഉപ്പു നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക.
നന്നായി കുറച്ചു നേരം തിളപ്പിച്ച ശേഷം ഒന്നാം പാൽ ചേർക്കുക, ചെറുതായി തിള വരുമ്പോൾ വാങ്ങാം..
ഇത് അപ്പത്തിന്റെ കൂടെ സൂപ്പർ ടേസ്റ്റ് ആണ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes