മീൻ കറി
By : Saranya M Kurup
വെട്ടി കഴുകി വെച്ചിരിക്കുന്ന മീനിന്റെ ഭംഗി ഒന്നും ആരും നോക്കണ്ട. വൃത്തിയാക്കിയപ്പോൾ മീനിന്റെ കുറേ ഭാഗം കാണാനില്ല. ആ എന്നാലും കുഴപ്പോന്നുല്ല. ആദ്യായിട്ടാ ഇങ്ങനൊരു സാഹസം. മീൻ കറി വെക്കുന്നത് അമ്മ പറഞ്ഞു തന്നു. ഞാൻ വെച്ചു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
ചുവന്ന മീൻ ആയിരുന്നു. ആദ്യം മീൻ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി. അതിൽ ഇഞ്ചി കൊത്തി അരിഞ്ഞതും, വെളുത്തുള്ളി ചതച്ചതും, ചുവന്നുള്ളിയും, പച്ച മുളകും ഇട്ടു വഴറ്റി. വഴന്നു കഴിഞ്ഞപ്പോൾ മുളക് പൊടിയും, മല്ലിപ്പൊടിയും, മഞ്ഞൾ പൊടിയും, കുരുമുളക് പൊടിയും ഇത്തിരി ഉലുവാ പൊടിയും ചേർത്തു. വെള്ളം ഒഴിച്ച്, കുടം പുളിയും, ഉപ്പും കറിവേപ്പിലയും ചേർത്തു. ചൂടായി വന്നപ്പോ മീൻ കഷ്ണങ്ങൾ ചേർത്തു. ഇടക്ക് ചുറ്റിച്ചു കൊടുത്തു. കഷ്ണങ്ങൾ വെന്തു കഴിഞ്ഞു, കറിവേപ്പില ഞെരടി ചേർത്തു. അല്പം പച്ച വെളിച്ചെണ്ണയും ചേർത്തു വാങ്ങി വെച്ചു.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes