കോഴിക്കറി
By: Asha Saju

ആവശ്യമായവ:

ചിക്കന്‍ - 1 കിലോ
സവാള - 2
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 1
തക്കാളി (മിക്സെറില്‍ അരച്ചെടുത്ത് വയ്ക്കുക) - 1 ഇടത്തരം
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊടി – ½ ടീസ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
മല്ലിയില നുറുക്കിയത് (അലങ്കരിക്കാന്‍ , വേണമെങ്കില്‍ മാത്രം)
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിക്കണം. ഇത് നല്ലപോലെ ചൂടാകുമ്പോള്‍ സവാള ചേര്ത്തു് 2 മിനിറ്റ് വഴറ്റുക, ഇതിലോട്ടു വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,പച്ചമുളക് ചേര്ത്ത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് തക്കാളിയും, മസാലകളും ചേര്ത്തു എണ്ണ തെളിയുന്നത് വരെ വീണ്ടും വഴറ്റുക.. ഇതിലേക്ക് കോഴിയിറച്ചി ചേര്ക്കാം . ഇത് നല്ലപോലെ കൂട്ടിയിളക്കി ആവശ്യത്തിന് ഉപ്പും ചേര്ത്തുു 1/2 കപ്പ്‌ ചൂട് വെള്ളം ഒഴിച്ച് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക. മസാല കുറുകി പാകത്തിനായിക്കഴിയുമ്പോള്‍ കറിവേപ്പിലയും കടുകും താളിച്ച്‌ ചേര്ക്കു ക.മല്ലിയില വിതറി അലങ്കരിക്കാം
.
Note:
നാടന്‍ കോഴിയാണ് ഈ കറിയ്ക്ക് കൂടുതല്‍ ചേരുക.. രുചിയേറും. ഉരുളിയാണ് കൂടുതല്‍ നല്ലത് ,വെളിച്ചെണ്ണയില്‍ തന്നെ ഇത് പാകം ചെയ്താലേ പൂര്ണഅമായ സ്വാദ് ലഭിക്കൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post