ഇന്ന് ഞാനൊരു verity സാധനവുമായാ വന്നേക്കുന്നെ. ഇച്ഛിരെ എരിവ് ഇഷ്ടവൊള്ളോർക് വേണ്ടിയാന്നെ.
ചിക്കൻ കാന്താരി റോസ്റ്റ്
By : Sini Suneesh
കോഴി അര കിലോ
കൊച്ചുള്ളി - 8-10 എണ്ണം, (ചട്ണി ജാറിൽ ഒന്ന് കറക്കി എടുക്കണെ)
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 5-6 വലിയ ചുള
മല്ലിയില - 8 തണ്ട്
കാന്താരി മുളക് - എരിവനുസരിച്ച് ആവിശത്തിന്
ഇത്രയും സാധനങ്ങൾ അരച്ച് ഒരു നാരങ്ങാ പിഴിഞ്ഞതും ഉപ്പും ചേർത്തു ചിക്കനിൽ നന്നായി പുരട്ടി വെക്കുക
ഇനി മസാലക്ക്
പച്ചമല്ലി - ഒരു ടേബിൾ സ്പൂൺ
ചെറിയ ജീരകം - അര റ്റീ സ്പൂൺ
കുരുമുളക് - ഒരു ടേബിൾ സ്പൂൺ
ഇതെല്ലാം കൂടെ ഒരു പാനിൽ ഇട്ടു മൂപ്പിച്ചു കുറച്ച് മഞ്ഞൾ പൊടിയും ചേർത്ത് പൊടിക്കണേ
ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ നമ്മൾ നേരത്തെ ചതച്ച് വെച്ച ഉള്ളി ഒണ്ടല്ലോ അതങ്ങ് ഇട്ട് മൂപ്പിക്കണം ഉള്ളി നന്നായി വാടി കഴിഞ്ഞാൽ നമ്മൾ കാന്താരി പുരട്ടി വെച്ചേക്കുന്ന കോഴിയും കൂടെ ഇട്ട് നല്ലപോലെ വഴറ്റണം. ഉപ്പും ചേർത്തോ ആവിശത്തിനു. ഇനി നമ്മൾ പൊടിച്ചു വെച്ച മസാലേം കൂടെ ചേർത്ത എളക്കി എണ്ണ തെളിഞ്ഞാൽ അര കപ്പ് വെള്ളം ഒഴിച്ചേച്ചും മൂടി വെച്ചേരേ.. വേവട്ടെ.. വെള്ളം വറ്റി കഴിഞ്ഞാൽ കറിവേപ്പിലേം ചേർത്ത് തോർത്തി വാങ്ങിയെച്ചാൽ മതി… (എണ്ണ നല്ലെണ്ണ തന്നെ ഉപയോഗിക്കണം കേട്ടോ നല്ലെണ്ണക്ക് പകരം വേറെ എണ്ണ ഉപയോകിച്ചേച്ചും ഇത് കൊള്ളത്തില്ലാന്നു പറയല്ലേ...)
എന്നാ പിന്നെ തുടങ്ങിക്കോ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes