കുമ്പളങ്ങാ പുളിശ്ശേരി , അവിയൽ & മീൻ പൊരിച്ചത്
By : Viji Babu
കുമ്പളങ്ങാ പുളിശ്ശേരി
കുമ്പളങ്ങാ ചെറിയ കഷ്ണങ്ങളായി മുറിച്ചത് 
പച്ചമുളക് - 2 എണ്ണം നീളത്തിൽ കീറിയത്
ഇവ ലേശം മഞ്ഞൾ പൊടി & ഉപ്പു ചേർത്ത് കുറച്ചു വെള്ളത്തിൽ വേവിക്കുക .
തേങ്ങാ തിരുകിയതു - 2 tbsp
കുഞ്ഞുള്ളി - 2 (optional )
വെള്ളുള്ളി -2 അല്ലി
ജീരകം - കാൽ tsp
പച്ചമുളക് -2
ഇവ മിക്സിയിൽ നന്നായി അരച്ചെടുത്തു കുമ്പളങ്ങാ വേവാകുമ്പോൾ അതിലേക്കു ചേർത്ത് ചെറിയ തീയിൽ അല്പനേരം വേവിക്കുക.
അതിലേക്കു 1 കപ്പ് തൈര് ലേശം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചതും ചേർത്ത് ചെറിയ തീയിൽ ഒന്ന് ചൂടാക്കി നന്നായി ഇളക്കി വാങ്ങി വെക്കുക (തിളയ്‌ക്കരുത്).
കുഞ്ഞുള്ളി - 2
ഉലുവ - കാൽ tsp
കറിവേപ്പില - ഒന്നോ രണ്ടോ തണ്ട്
വറ്റൽ മുളക് -2
ഇവ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു അതിൽ താളിച്ചു പുളിശ്ശേരിയിൽ ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post