പഴം അട (വെള്ളിയാഴ്ച സ്പെഷ്യൽ)
By : Naveen Gireesh
അരിപ്പൊടി - 1 Kg
പഴം - 1Kg or 1/2 Kg
ശർക്കര - 2 ഉണ്ട (600 ഗ്രാം)
തേങ്ങ - 1
നല്ലജീരകം - 2 വലിയ സ്‌പൂൺ
ഏലക്ക- 10 എണ്ണം
ഉപ്പ് - 1/2 ടീസ്പൂൺ
വാഴയില - ആവശ്യത്തിന്
പഴം - 1Kg or 1/2 Kg
ശർക്കര - 2 ഉണ്ട (600 ഗ്രാം)
തേങ്ങ - 1
നല്ലജീരകം - 2 വലിയ സ്‌പൂൺ
ഏലക്ക- 10 എണ്ണം
ഉപ്പ് - 1/2 ടീസ്പൂൺ
വാഴയില - ആവശ്യത്തിന്
കൂട്ടുകാർക്കെല്ലാം അടതിന്നാൻ മോഹം . പക്ഷെ എന്ത് ചെയ്യും വാഴയിലക്കു എന്ന ചെയ്യും . മാർക്കറ്റിലെല്ലാം തിരക്കി കിട്ടിയില്ല . അങ്ങനെ പത്തനംതിട്ടയിൽ നിന്നും വിമാനം കയറി വാഴയില വന്നു . കൊണ്ടുവന്ന ബിനീഷിന് നന്ദി . അടക്കുള്ള പരുവത്തിൽ ഇല കീറി കൊടുത്തുവിട്ട ബിനീഷിന്റെ അമ്മയ്ക്കും നന്ദി . 2 തൂശനില ഞാൻ വെച്ചിട്ടുണ്ട് അതിൽ ഉടനെ തന്നെ ഒരു സ്പെഷ്യൽ വിഭവം പ്രതീക്ഷിക്കാം !
തയ്യാറാക്കുന്ന വിധം
അരിപ്പൊടി ഉപ്പുംചേർത്ത് ചെറുചൂടുവെള്ളത്തിൽ കുഴച്ചു 20 മിനിറ്റ് വെക്കുക . പഴം വട്ടം അരിഞ്ഞു വെക്കുക . ഏലക്ക പൊടിച്ചു വെക്കുക . തേങ്ങചിരകിയതിൽ ശർക്കര ചീകി നല്ലജീരകവും , ഏലക്ക പൊടിയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക . ഓരോ വാഴയിലയിൽ കുഴച്ചുവെച്ചിരിക്കുന്ന അരിമാവ് കൈകൊണ്ടു നേർമയായി പരത്തുക . അതിന്റെ മുകളിൽ ശർക്കര പീര വിതറുക . അതുകഴിഞ്ഞു പീരയുടെ മുകളിൽ വട്ടം അരിഞ്ഞു വെച്ചിരിക്കുന്ന പഴം വെക്കുക . ഇല മടക്കി അപ്പചെമ്പിൽ (ഇഡലി കുട്ടകം , സ്റ്റീമർ ) 15 or 20 മിനിറ്റ് വേകിച്ചെടുക്കാം. പഴം അട തയ്യാർ . തണുത്തതിന് ശേഷം കഴിക്കാം . അടിപൊളി രുചിയാണ് .
N . B . പഴം അട പല സ്ഥലങ്ങളിലും പല രീതിയിൽ ആയിരിക്കും തയ്യാറാക്കുന്നത് . ഇത് എന്റെ രീതി . ഉപ്പ് വേണ്ടവർക്ക് ചേർക്കാം ചേർത്തിലെങ്കിലും കുഴപ്പം ഇല്ല . ഉപ്പ് ചേർക്കുന്നത് കാരണം മധുരം മുന്നിട്ട് നിൽക്കും . പഴം ചേർക്കുന്നത് ഓരോരുത്തരുടെയും ഇഷ്ട്ടം (ഏതു പഴം ആണ് നമ്മുക്ക് ലഭ്യം ആകുന്നത് അത് ഉപയോഗിക്കുക ). ഞാൻ ഒരടയിൽ 8 കഷ്ണം വീതം പഴം വെച്ചു . അട വെന്തു ആ അപ്പച്ചെമ്പ് തുറക്കുബ്ബോൾ ഉള്ള മണം ഓ പറഞ്ഞറിയിക്കാൻ പറ്റില്ല . എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes