തൈര് സാദം (curd rice )
By: Neethu Rahul
ഞാൻ ഉണ്ടാക്കുന്ന രീതിയാണ് പറയുന്നേ... വേറെ രീതിയിലും ഉണ്ടാക്കാമെ...
രണ്ടു കപ്പ് വേവിച്ച ചോറിലേക്ക് ഒരു ഒന്നര കപ്പ് തൈരും ഉപ്പും ചേർത്ത് ഇളക്കുക.. ആവശ്യത്തിന് ഉപ്പുണ്ടോന്നു നോക്കണം... ആയെന്നാ പിന്നെ ചേർത്ത ചേരത്തില്ലേ എന്ന് ചോദിക്കണ്ടാ... ഇപ്പളെ ചേർത്ത എന്നാ കുഴപ്പം? 😂
ഒരു കുഴപ്പോം ഇല്ല , എങ്ങനേലും ചേർക്കു... 🙏🏼 ഉപ്പുണ്ടായ മതി...
ഇനി കാര്യത്തിലേക്കു കടക്കാം..
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുകുപൊട്ടിച്ചു , വറ്റൽ മുളക് , കറിവേപ്പില ചേർത്ത് താളിക്കുക. ഇതിലേക്ക് കാരറ്റ് (വേണെങ്കിൽ മതി 😛)
പച്ചമുളക് ചേർത്ത് നല്ല ചൂടിൽ ആവശ്യത്തിന് ഉപ്പു ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. തീ ഓഫ് ചെയ്തു ചോറ് ചേർത്ത് ഇളക്കുക... ചൂടോടെ കഴിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്..😒
പക്ഷെ പ്രിൻസിപ്പലിന്റെ മുഖം ഓർക്കുമ്പോ... 😂😂😂
ഇറങ്ങി ഓടും... 💃🏼💃🏼💃🏼
ഉച്ചക്ക് ചൂടുണ്ടെന്നു വിചാരിച്ചങ്ങു തട്ടും.. അല്ല പിന്നെ.
ഇതിന്റെ കൂടെ ഉണക്കമീൻ നല്ല കോമ്പിനേഷൻ ആണ് 😋😋😋. പക്ഷെ വെജ് ആയ പ്രമാണിച്ചു വേണ്ടാന്നു വെച്ച്...
പിന്നെ ഉരുളക്കിഴങ്ങു വറുത്ത് അങ്ങടിച്ചു.
കിഴങ്ങു കനം കുറച്ചു അരിഞ്ഞു ഉപ്പും മുളകുപൊടിയും , ലേശം കുരുമുളകുപൊടിയും ചേർത്ത് മീൻ വറുക്കുന്ന പോലെ വറക്കുക..
പിന്നാമ്പുറം: എരിവിന് പച്ചമുളകാണ് ചേർക്കുന്നെ... അത് നിങ്ങടെ ഇഷ്ടത്തിന് ചേർത്തോ..
ഞാൻ കാരറ്റ് ചേർത്തത് ചുമ്മാ കളർഫുൾ ആയിക്കോട്ടെ എന്ന് വിചാരിച്ച.. കുറച്ചു അജിനോമോട്ടോ ഇട്ടാൽ കളർ പോവാണ്ടിരിക്കും... നമ്മൾ ഇത്തിരി health consious ആയോണ്ട് ചേർത്തില്ല..
എന്നാ പിന്നെ എല്ലാരും കഴിച്ചോ...
അളവൊക്കെ ഒരു ഉദ്ദേശം ആണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes