NAADAN BEEF FRY
By : Ebin Joy

ആവശ്യമായവ:

ബീഫ് - 500GM
സവാള - 2
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി – 8-10
പച്ചമുളക് - 4 - 6
മുളക്‌പൊടി - Half tsp
മല്ലിപ്പൊടി - half tbsp
മഞ്ഞള്പ്പൊടി – ½ tsp
ഗരം മസാല - half tsp
ചുവന്നുള്ളി -- 5(ചെറുതായി അരിഞ്ഞത്)
കുരുമുളക്പൊടി - ½ - 1 tsp
പെരുഞ്ചീരകം - ½-1 tsp
തേങ്ങാക്കൊത്ത് - 3 tbsp
കറിവേപ്പില - 2-3തണ്ട്
ഉപ്പ് ആവശ്യത്തിന്

ചെയ്യേണ്ട വിധം :

ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും അല്പം കുരുമുളക് പൊടിയും കൂടി ചേര്ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക.
ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച്‌ തേങ്ങാക്കൊത്ത് ചേര്ത്ത്, ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്ത്ത് ഇളക്ക്കുക. .നന്നായി വെള്ളം വറ്റിച്ചു എടുക്കണം.. അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം..
ഫ്രൈ ആയി കൊണ്ടിരിക്കുമ്പോള്‍ അല്പം കുരുമുളക് ഒന്ന് വിതറി ചേര്ക്കു ക. 3 കഷണം വെളുത്തുള്ളി ചതച്ചതുംചേര്ക്കണം., ഒരു തണ്ട് കറിവേപ്പിലയും വാങ്ങാറാകുമ്പോള്‍ ഒരു നുള്ള് പെരുംന്ജീരകം ചേര്ക്കംണം.. ഒരു സവാള അരിഞ്ഞു അലങ്കരിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post