Basbousa
By : Viji Babu
ഒരു traditional Middle Eastern dessert ആണ് Basbousa.
Basically its sweet semolina cake soaked in sugar syrup, very easy to make and tastes great.
ആവശ്യമായത്
റവ : 1 1/2 cup
പഞ്ചസാര : 1/2 cup ( mixie yil നന്നായി പൊടിച്ചത് )
butter : 1/2 cup
yoghurt : 1 കപ്പ്
ബേക്കിംഗ് പൌഡർ : 1 tsp
വാനില extract : 1 tsp
almonds : 1/2 cup, blanched and peeled
sugar syrup നു ആവശ്യമായത്
പഞ്ചസാര : 3/4 cup
വെള്ളം : 3/4 cup
ലെമൺ ജ്യൂസ് : 1 tsp
റോസ് എസ്സൻസ് : 1/2 tsp
syrupinu ആവശ്യമായ പഞ്ചസാരയും വെള്ളവും ഒരു പാനിൽ തിളപ്പിക്കുക. തിളച്ചതിനു ശേഷം ലെമൺ ജ്യൂസ് ചേർത്ത് ചെറിയ തീയിൽ 5 to 8 minutes വീണ്ടും തിളപ്പിക്കുക. ഓഫ് ചെയ്തു റോസ് എസ്സെൻസും ചേർത്ത് തണുക്കാൻ വെക്കുക.
ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തതിലേക്ക്‌ yoghurt & വാനില extract ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക. അതിലേക്കു റവയും ബേക്കിംഗ് പൌഡറും ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്തു ഈ മിശ്രിതം നന്നായി grease ചെയ്ത ഒരു കേക്ക് പാനിൽ ഒഴിച്ച് കുറച്ചു നേരം കവർ ചെയ്തു വെക്കുക. ശേഷം ഈ മിക്സ് നു മുകളിൽ നേർമയായി diamond or square shape ഇൽ കട്ട് ചെയ്തു ഓരോ പീസിന് മുകളിലും ഒരു almond വെച്ച് 180°C preheat ചെയ്ത ഓവനിൽ 40 minutes bake ചെയ്തെടുക്കാം. മുകൾ ഭാഗം കുറച്ചു കൂടി ബ്രൗൺ ആകണമെങ്കിൽ ഓവനിൽ 2 minutes കൂടി broil mode-il വെച്ചതിനു ശേഷം പുറത്തെടുക്കാം.
ചൂടോടെ തന്നെ ഇതിന്റെ മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന sugar സിറപ്പ് ഒഴിച്ച് അരമണിക്കൂർ വെച്ചതിനു ശേഷം നേരത്തെ മാർക്ക് ചെയ്തിരുന്ന shape-il cut ചെയ്തെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post