ഇന്നത്തെ ബ്രേക്‌ഫാസ്‌റ് ഒരു ഹെൽത്തി സ്പെഷ്യൽ . എന്റെ സ്റ്റൈലിൽ ഒരു വെറൈറ്റിയായി ഉണ്ടാക്കിയ ഇല കോസ് റാഗി റൊട്ടി
By : Suvarna Latha
ഉപയോഗിച്ച സാധനങ്ങൾ
റാഗിപൊടി ഒരു കപ്പ്
ഉപ്പ്
ചൂടു വെള്ളം
ഒരു വലിയ ഉള്ളി/സവാള ചെറുതായി അരിഞ്ഞത്
5 -6 പച്ചമുളക് ചെറുതായി അരിഞ്ഞത്
മല്ലി ഇല /കറിവേപ്പില - ചെറുതായി അരിഞ്ഞത് 2 - 3 സ്പൂൺ
കൊത്തിയരിഞ്ഞ ഇല കോസ് (cabbage ) അര കപ്പ്
ഒരു തക്കാളി ചെറുതായി അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ രണ്ടു സ്പൂൺ എണ്ണ ഒരുഴിച്ചു ചൂടാവുമ്പോൾ കടുകിട്ടു പൊട്ടിച്ചു ,അരിഞ്ഞു വച്ച ചേരുവകൾ ചേർത്ത് വഴറ്റിയെടുക്കുക . ഒരു പാത്രത്തിൽ റാഗി പൊടിയും വഴറ്റി വച്ച കൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടുവെള്ളം ഒഴിച്ച് ഇടിയപ്പത്തിന് കുഴക്കുന്നതു പോലെ കുഴച് അര മണിക്കൂർ അടച്ചു വെക്കുക. ദോശകല്ലിൽ നല്ലെണ്ണ തേച്ചു അടുപ്പത്തു വെക്കുക . കുഴച് വച്ചിരിക്കുന്ന മാവിൽ നിന്ന് ഒരു ഓറഞ്ച് സൈസിൽ ഉരുളയെടുത്തു വാഴയിലയിൽ അട പരത്തുന്ന പോലെ തട്ടി ചൂടായ ദോശകല്ലിൽ വെച്ച് മേലെ എണ്ണ തെളിച്ചു അടച്ചു വെച്ച് വേവിക്കുക . ഒരു വശം വെന്തശേഷം തിരിച്ചിട്ടു മറുവശം വേവിച്ചെടുക്കുക . ഒരുവിധം മൊരിഞ്ഞു വരുമ്പോൾ പ്ലേറ്റിലേക്കു മാറ്റി ചൂടോടെ തേങ്ങാ ചട്ണി ചേർത്ത് കഴിക്കാം .
ഇതിൽ ഞാൻ ചേർത്ത എക്സ്ട്രാ ചേരുവകൾ - puliyaarila , flax leaves ,സ്പിനാച് ചെറുതായി അരിഞ്ഞത് രണ്ടു പിടി എൻ്റെ ഗാർഡനിൽ നിന്ന് നുള്ളിയത്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes