കടല – ബീറ്റ്റൂട് തോരന്‍
By : Indu Jaison
കടല – ¼ കിലോ
ബീറ്റ് റൂട്ട് – 2 എണ്ണം
വെളുത്തുള്ളി – 10, 15 എണ്ണം
ചുവന്നുള്ളി – 10, 12 എണ്ണം
തേങ്ങ – ½ മുറി ചിരവിയത്
വറ്റല്‍ മുളക് ചതച്ചത് – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ്
വെളിച്ചെണ്ണ
കടുക്
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില
ഉണ്ടാക്കുന്ന വിധം :-
കടല 8-10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം , ആവശ്യത്തിന് ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിച്ചു വെക്കുക.
ബീറ്റ് റൂട്ട് തൊലി കളഞ്ഞു കഴുകി ഗ്രേറ്റ് ചെയ്തു വെക്കുക.
വെളുത്തുള്ളി , ചുവന്നുള്ളി ചതച്ച് വെക്കുക.
ചീനച്ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ചു കടുക് , കറിവേപ്പില , വറ്റല്‍മുളക് എന്നിവ താളിച്ചത്തിലേക്ക് ചതച്ച് വെച്ചിരിക്കുന്ന വെളുത്തുള്ളി , ചുവന്നുള്ളി എന്നിവ ചേര്‍ത്തു ബ്രൌണ്‍ നിറമാകുന്നത് വരെ നന്നായി മൂപ്പിക്കുക.
അതിനു ശേഷം മഞ്ഞള്‍പ്പൊടിയും, വറ്റല്‍മുളക് ചതച്ചതും ചേര്‍ത്തു വീണ്ടും നന്നായി മൂപ്പിക്കുക.
ഇതിലേക്ക് തേങ്ങ ചേര്‍ത്തു പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.
ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ബീറ്റ് റൂട്ട് ചേര്‍ത്തു ഇളക്കി 5, 6 മിനുറ്റ് അടച്ചു വെച്ചു വേവിക്കുക.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന കടല ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിച്ചു എടുക്കാം .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes