വട പാവ് ആയാലോ?
By : Ranjana Venu
ആദ്യം പാൻ എടുത്ത് കുറച്ചു വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ഒഴിക്കുക . കടുക് ഉഴുന്നുപരിപ്പ് , ചെറുതായ് നുറുക്കിയ പച്ചമുളക് , എന്നിവ എട്ടു നന്നായി വഴറ്റുക . അതിലേക്കു നന്നായി വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങു ചേർത്ത് ഇളക്കുക. ഉപ്പു, മഞ്ഞപ്പൊടി , കായപ്പൊടി, മല്ലിയില എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക . എന്നിട്ടു ചെറിയ ഉരുളകൾ ആക്കിയ മാറ്റി വെക്കുക. 

ഇനി ബജി മാവു ഉണ്ടക്കാം . അതിനായ് കടലമാവ്, ഒരു ടീസ്പൂൺ അരിപ്പൊടി, കായപ്പൊടി, ബേക്കിംഗ് സോഡാ ഒരു നുള്ളു, ഉപ്പു ഇവയെല്ലാം കൂടി വെള്ളം ഒഴിച്ച് ..വെള്ളം കൂടണ്ട. ..മാറ്റി വെക്കുക .അതിൽ ഓരോ ഉരുളയും മുക്കിയെടുക്കുക 

ഇനി ഒരു ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ബോണ്ട വറുത്തു കോരുക. .അതെ എണ്ണയിൽ തന്നെ നെടുകെ കീറിയ കുറച്ചു പച്ചമുളകും വറുത്തു കോരുക.

അടുത്ത് ഒരു ഗ്രീൻ ചട്ണി ഉണ്ടാക്കാം . അതിനായ് ഒരു മിക്സിയുടെ ജാറിലേക്കു പുതിനയില, മല്ലിയില, പച്ചമുളക്, ഒരു കഷ്ണം പച്ചമാങ്ങാ, ഒരു വെളുത്തുള്ളി, ചെറിയ ഇഞ്ചികഷ്ണം, ഉപ്പ് ചേർത്ത് അടിച്ചെടുക്കുക. അതിലേക്കു അൽപ്പം ചാറ്റ് മസാല കൂടി ചേർത്ത് മാറ്റിവെക്കുക .

ഇതിന്റെ കൂടെ സ്വീറ് ചട്ണി ഉണ്ടാക്കും ഞാൻ ഉടക്കിയത് അത്രേം ശെരിയായില്ല അത് കൊണ്ട് എവിടെ ചേർക്കുന്നില്ല . പകരം ടൊമാറ്റോ കെച്ചപ് ആയാലും മതി .

ഇനി ഒരു ബൺ രണ്ടായി മുറിച്ചതുണ്ടേൽ അത് മതി അതിന്റെ ഓരോ വശത്തും ഓരോ ചട്ണി പുരട്ടുക നടുക്ക് ബോണ്ട വെക്കുക. ഒരു കയ്യിൽ വറുത്തു കോരിയ പച്ചമുളക് മറ്റേ കയ്യിൽ വടപാവ് ..എരിവ് കൂടുതൽ തോന്നിയാൽ ഇടക്ക് കുടിക്കാൻ ഒരു സുലൈമാനി ..അത്രേ ഉള്ളു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post