ചെമ്മീൻ ഉലർത്ത്
By : Sreelakshmi Unniഎളുപ്പം ഉണ്ടാക്കാവുന്ന ചെമ്മീൻ ഉലർത്ത് ആണിത്.
ചെമ്മീൻ 250gm, വെള്ളുള്ളി അരിഞ്ഞത് 3 അല്ലി, പച്ചമുളക് നടുവേ കീറിയത് 2 എണ്ണം, ഇഞ്ചി ചതച്ചത് അര ഇഞ്ച്,കൊച്ചുള്ളി അരിഞ്ഞത് 10 എണ്ണം, കറിവേപ്പില 1 കതിർ, തേങ്ങ ചിരകിയത് അര മുറി, വറ്റൽ മുളക് 4 എണ്ണം.
ആദ്യം വറ്റൽ മുളക് ചതച്ച് എടുക്കുക, മിക്സിയിൽ ക്രഷ് ചെയ്തെടുത്താലും മതി, ഞങ്ങൾ തൃശ്ശൂർകാർ എല്ലാ മെഴുക്കുപുരട്ടികൾക്കും ഇടിച്ച മുളകാണുപയോഗിക്കാറുള്ളത്.
ചെമ്മീൻ ചെറുതാണ് നല്ലത്, ചെറുത് കിട്ടിയില്ലെങ്കിൽ വല്യ ചെമ്മീൻ രണ്ടോ മൂന്നോ കഷ്ണമാക്കി എടുത്താലും മതി. ഒരു പാത്രത്തിൽ അൽപ്പം ഉപ്പും മഞ്ഞൾ പൊടിയും കുറച്ച് വെള്ളവും ഒഴിച്ച് വേവിച്ച് എടുക്കുക, വെള്ളം അധികം ഒഴിക്കരുത്, അധികം വരുന്ന വെള്ളം കളയുക.
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് പച്ചമുളകും കൊച്ചുള്ളിയും വഴറ്റുക, മൂത്ത് കഴിഞ്ഞാൽ ഇതിലേക്ക് വെള്ളുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ഇടുക. പിന്നെ ചതച്ച് വച്ച മുളക് പൊടിയിട്ടു ഒന്ന് മൂപ്പിച്ചതിനു ശേഷം വേവിച്ച് വച്ച ചെമ്മീൻ ചേർക്കുക. മസാല നന്നായി പറ്റി പിടിച്ചതിനു ശേഷം തേങ്ങ ചേർത്തിളക്കി വാങ്ങാം, ചെമ്മീൻ ഉലർത്ത് തയ്യാർ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes