വറുത്തരച്ച കപ്പ ബിരിയാണി
Recipe By : Sonia Michael
ആവശ്യമായവ:-
********
മുഴനെഞ്ചു ( പോത്തിന്‍റെ വാരിയെല്ല് ഇറച്ചിയോട് കൂടിയത് ) - 1 KG
സവോള വലുത് - 1 എണ്ണം
വെളുത്തുള്ളി - 8 എണ്ണം
ഇഞ്ചി - 1 കഷണം
മുളക് പൊടി - 4 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 നുള്ള്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 2 ഗ്ലാസ്
കപ്പ - 2 കിലോ
എല്ല് നല്ലവണ്ണം കഴുകിയെടുത്ത് സവാള, വെളുത്തുള്ളി, ഇഞ്ചി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് , വെള്ളം ഇവ ചേര്‍ത്തു കുക്കറില്‍ 4 തവണ വീസില്‍ അടിപ്പിച്ചതിന് ശേഷം 20 മിനുറ്റ് ചെറു തീയില്‍ വേവിക്കൂക്.
കപ്പ കൊത്തി നുറുക്കി വേവിച്ചു വെള്ളം ഊറ്റിയെടുക്കുക.
അരപ്പിന് ആവശ്യമായവ :-
*************
തേങ്ങ - 1/2 മുറി
പെരും ജീരകം - 1 ടീസ്പൂണ്‍
കറിവേപ്പില - കുറച്ചു കൂടുതല്‍
തക്കോലം - ഒരു ചെറിയ കഷണം
ഗ്രാമ്പു - 4 എണ്ണം
കറുവപ്പട്ട - 1 കഷണം
തേങ്ങ ചേര്‍ത്തു ഇതെല്ലാം വറുത്തെടുക്കുക.
ചൂടാറുമ്പോള്‍ മിക്സിയില്‍ പകുതി അരവ് അരച്ച് എടുക്കുക.
ഇനി നേരത്തെ കുക്കറില്‍ വേവിച്ചു വെച്ച എല്ലും , വേവിച്ചു വെള്ളം ഊറ്റിയെടുത്ത കപ്പയും ഇപ്പോള്‍ തയ്യാറാക്കിയ അരപ്പും ഇടവിട്ട് കുറച്ചു ലൂസ് ആകത്തക്കവിധം തിളച്ച വെള്ളം ഒഴിച്ച് മിക്സ് ചെയ്തു വലിയ പാത്രത്തില്‍ ആവി കയറ്റാന്‍ സ്റ്റവ്വില്‍ വെക്കുക.
ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
മല്ലിയില വിതറി വാങ്ങി ഇളക്കി ഉപയോഗിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes