ഒരു ഈസി മീൻ കറി !!
By : Soya Jobish
മീൻ -400 Gm
ചെറിയഉള്ളി -7,8 എണ്ണം 
ഇഞ്ചി -ഒരു ചെറുത് 
വെളുത്തുള്ളി -2 അല്ലി
പച്ചമുളക് -4 എണ്ണം
തക്കാളി -1
കുടംപുളി -3 എണ്ണം
തേങ്ങപാൽ കട്ടിയുള്ളത് -4 tspn
മുളക്പൊടി(കാശ്മീരി ) -4 tspn
മഞ്ഞൾപൊടി -1/2 Tspn
മല്ലിപൊടി -1/2 Tspn
കടുക് -1 tspn
കറിവേപ്പില

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പച്ചമുളകും നീളത്തിൽ അരിഞ്ഞതും തക്കാളി മുറിച്ചതും പൊടികളും കുടംപുളിയും കൂടെ ഒരു ഗ്ലാസ് വെള്ളത്തിൽ മീൻചട്ടിയിൽ ഇട്ടു തിളപ്പിക്കുക.
തിളച് ഒരു 2 മിനുറ്റ് കഴിഞ്ഞ അതിലേക്ക് മീൻ ഇടുക.ആവശ്യത്തിന് വെള്ളവും ചേർക്കാം.മീൻ വെന്തതിനു ശേഷം ഒരു tblspoon വെളിച്ചെണ്ണയും തേങ്ങാപാലും കൂടെ ചേർത്ത് ഒന്ന് ചൂടാക്കി തീ off ചെയ്യാം.

ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് ചൂടാക്കി കറിയിലേക്ക് ഒഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post