പൂതീന ടീ
By : Sunil Kumar
എല്ലാവര്‍ക്കും അറിയാവുന്ന ഐറ്റമാണ്, ഡയറ്റുകാര്‍ക്കും നോമ്പുകാര്‍ക്കും ആദ്യനാളുകളില്‍ ഉണ്ടാവുന്ന ഗ്യാസിന്റെ ഒരുമാതിരി തിരികിട തരികിട വെപ്രാളം മാറ്റാന്‍ ഈ ഐറ്റം കൊണ്ട് കഴിയും. ചെറിയ ശ്രദ്ധമാത്രം മതി സംഗതി ഗംഭീരമാകാന്‍ ആദ്യ വേണ്ടത് വെള്ളംമാണ് അത് ഇതുവരെ ഒരു ഐറ്റമായി പരിഗണിച്ചിട്ടുണ്ടോന്ന് അറിയില്ലാ എന്നാലും ഓരുഗ്ലാസ്സുവെള്ളം, തെയിലപ്പൊടി, പുതിനത്തലപ്പ്, പിന്നെ പഞ്ചസാര ആവശ്യത്തിന്. വെള്ളം നല്ലപോലെ തിളക്കുമ്പോള്‍ തെയിലപ്പൊടിയിടണം എങ്ങനെ ഇടണം എന്നവച്ചാല്‍ സ്പൂണുപയോഗിക്കാതെ നുള്ളി തരിതരിയായി കുറേച്ചെ ഇട്ടുകൊടുക്കണം ഏകദേശം വെള്ളത്തിന് സ്വര്‍ണ്ണനിറമാകുമ്പോള്‍ പ്രയോഗം നിര്‍ത്തണം, എന്നിട്ട് പഞ്ചസാര ചേര്‍ക്കണം, അരിച്ച് ഗ്ലാസില്ലേക്ക് മാറ്റിട്ട് കഴുകിവച്ചിരിക്കന്ന പുതിനയില രണ്ടോ മൂന്നോ ഇലകള്‍ ഇട്ടുവച്ച് കുടിക്കാന്‍ പാകത്തിന് ചൂടാറുമ്പോള്‍ കുടിക്കുക. നല്ലസ്വാദുള്ള കട്ടന്‍ ചായ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post