നാടന്‍ പലഹാരങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ..സുഖിയൻ😆
By : Aiswaria Anoop Sundaresan
ഒരു കപ്പ് ചെറുപയര്‍ വെള്ളം ഒഴിച്ച് രണ്ടു മണിക്കൂര്‍ കുതിരാന്‍ വെക്കുക. ശേഷം വെള്ളം തോർത്തിയെടുത്ത് അര കപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേകാൻ വയ്ക്കുക. പയറിൻറെ വേവ് അനുസരിച്ച് 2മുതൽ3 വിസിൽ വരെ വേവിക്കുക. ശർക്കര വളരെ കുറച്ചു വെള്ളം ചേര്‍ത്ത് ഉരുക്കി പാനിയാക്കുക. ചെറുപയറുംഒരു കപ്പ് ചിരകിയ തേങയും ഏലക്ക പൊടിച്ചതും(വേണമെങ്കിൽ ഒരു സ്പൂണ്‍ നെയ്യും) ചേര്‍ത്ത് കൈ വച്ചു നന്നായി ഞെരടി ചേർത്തു ഉരുളകളാക്കുക. മൈദയും അതിന്റെ പകുതി അരിമാവും ഉപ്പും അല്പം മഞ്ഞള്‍ പൊടിയും വെള്ളം ചേര്‍ത്ത് കലക്കി എടുക്കുക. എണ്ണ ചൂടാകുമ്പോൾ ഉരുളകൾ മാവില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക.
എല്ലാ സുഹൃത്തുക്കളും ശ്രമിച്ചു നോക്കൂ. നമ്മുടെ നാടൻ പലഹാരങ്ങൾ ചായപ്പീടികയിലെ കണ്ണാടിയലമാരയിൽ മാത്രം കണ്ടാല്‍ മതിയോ..നമ്മുടെ കുഞ്ഞുങ്ങളും ഇതൊക്കെ കഴിച്ചു വളരട്ടെ
😊

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes