മലബാറിന്റെ സ്വന്തം ഉന്നക്കായ, ഇനി നിങ്ങളുടെയും...
ഉന്നക്കായ
By : Shafeeque Cherooppa
ഏതെങ്കിലും മരത്തിന്റെ കായയാണെന്ന് പേരുകേട്ടാല്‍ തോന്നുമെങ്കിലും നേന്ത്രപ്പഴവും കോഴിമുട്ടയും അണ്ടിപ്പരിപ്പും ഒക്കെ നിറച്ച് നന്നായി മൊരിഞ്ഞ ഉഗ്രന്‍ പലഹാരമാണ് ഉന്നക്കായ. കാഴ്ചയില്‍ ഉന്നത്തിന്റെ കായകളെപ്പോലെ ഇരിക്കുമെന്നു മാത്രം.നേന്ത്രപ്പഴവും കോഴിമുട്ടയും ഉണ്ടെങ്കില്‍ ഉന്നക്കായയ്ക്ക് വേണ്ട പ്രധാന ചേരുവയായി. പിന്നെ അല്പം അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായയും ആവശ്യത്തിന് പഞ്ചസാരയും. അര മണിക്കൂറുകൊണ്ട് ഉന്നക്കായ റെഡിയാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
നേന്ത്രപ്പഴം (പകുതി പഴുത്തത്) - മൂന്നെണ്ണംമുട്ട- രണ്ടെണ്ണംപഞ്ചസാര-മൂന്ന് ടേബിള്‍ സ്‌പൂണ്‍കിസ്‌മിസ്-പത്തെണ്ണംഅണ്ടിപ്പരിപ്പ്- പത്തെണ്ണംനെയ്യ്- മൂന്ന് ടേബിള്‍ സ്‌പൂണ്‍ഏലക്കാപ്പൊടി- അര ടീസ്‌പൂണ്‍എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം തൊലി കളയാതെ രണ്ട് കഷണങ്ങളായി മുറിക്കുക. ഇത് അപ്പച്ചെമ്പില്‍ വച്ച് വേവിക്കുക. പഴം തൊലി കളഞ്ഞ് വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ മുട്ടപൊട്ടിച്ചൊഴിച്ച് അതില്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. സോസ്‌പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ മുട്ട അടിച്ചത് ചേര്‍ത്തിളക്കുക.
അല്‍പ്പം വെന്തുകഴിയുമ്പോള്‍ ഇറക്കിവച്ച് കിസ്‌മിസും അണ്ടിപ്പരിപ്പും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. കൈയ്യില്‍ അല്‍പ്പം എണ്ണ പുരട്ടി അരച്ചുവച്ചിരിക്കുന്ന പഴം ചെറിയ ഉരുളകളായി കൈവെള്ളയില്‍വച്ച് പരത്തി അതില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് അല്‍പ്പം വച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉന്നക്കായ അതിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ചെടുക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes