മഹാരാഷ്ട്ര സ്റ്റൈൽ മാങ്ങാ അച്ചാർ
By : Antos Maman
ഒരിക്കൽ എന്റെ ഒരു സുഹൃത് മഹാരാഷ്ട്രയിൽ നിന്ന് വന്നപ്പോൾ അവിടുത്തെ കുറച്ച് മാങ്ങാ അച്ചാർ കൊണ്ട് വന്നു , ഹൂ എന്താ രുചി അത് തീർന്നതും നെറ്റിൽ നിന്നും റെസിപി തപ്പിയെടുത്തു സംഭവം ഞാനങ്ങ് ഉണ്ടാക്കി ആ റെസിപ്പി ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു
ആവശ്യമുള്ളവ
1/ 2 കിലോ മാങ്ങ
കടുകെണ്ണ ആവശ്യത്തിന്
മുളക് പൊടി
മഞ്ഞൾപ്പൊടി
50 ഗ്രാം കടുക്
ഉലുവ പൊടി
കായം പൊടി
ഉപ്പ് ആവശ്യത്തിന്
മാങ്ങ നന്നായി കഴുകി തോൽ അകത്തെ തോട് എന്നിവ കളയാതെ വലിയ പീസ് ആയി മുറിക്കുക ( മാങ്ങാ മുറിച്ച ശേക്ഷം കഴുകുവാൻ പാടില്ല ), കടുക് നന്നായി അമ്മിയിൽ വച്ചു പിളർത്തി എടുക്കുക . മുറിച്ചു വച്ചിരിക്കുന്ന മാങ്ങയിലേക്ക് കടുക്, മുളക് മഞ്ഞൾ കായം ഉലുവാ എന്നിവ പൊടിയാക്കി ഉപ്പ് ചേർത്ത മാങ്ങയിൽ തേച്ചുപിടിപ്പിച്ചു ഒരു ദിവസം വയ്ക്കുക. കടുകെണ്ണ നന്നായി തിളപ്പിച്ച നന്നായി തണുത്തശേക്ഷം ഒരു ചില്ലുകുപ്പിയിൽ ഒഴിച്ച് മാങ്ങാ കൂട്ട് അതിലേക്കിട്ട് വയ്ക്കുക എണ്ണ മാങ്ങാ കൂട്ടിന്റെ 1cm മുകളിൽ നിൽക്കണം . 3 ആഴ്ച്ച കഴിഞ്ഞു എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് തുടങ്ങാം , ശ്രദ്ധിക്കുക പഴക്കം കൂടും തോറും ഈ അച്ചാറിന്റെ ടേസ്റ്റും കൂടും
എല്ലാവരും ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം അറിയിക്കണേ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes