ഉള്ളിവട
By : Sunayana Sayanora
മൈദാ മാവ് - ഒരു കപ്പ് 
വലിയ സവാള - 2 (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
സോഡാ പൊടി - ഒരു നുള്ള്
കറിവേപ്പില - കൊത്തിയരിഞ്ഞത്
ഇഞ്ചി - (കൊത്തിയരിഞ്ഞത് ഒരു ചെറിയ കഷ്ണം)
ഉപ്പ് - ആവശ്യത്തിനു
വെള്ളം
തയ്യാറാക്കുന്ന വിധം: സവാളയിൽ ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം മൈദാ മാവ് കുറേശ്ശേ ആയി ഇട്ടു കുഴക്കുക. അല്പം അയഞ്ഞ പരുവം ആകുമ്പോൾ സോഡാപ്പൊടി, പച്ചമുളക് , ഇഞ്ചി , കറിവേപ്പില നന്നായി തിരുമ്മി ചേർക്കണം. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ഒഴിച്ച് കുഴക്കാം. (ഉള്ളിയിൽ ജലാംശം കൂടുതൽ ഉള്ളതിനാൽ വെള്ളം അല്പം മതിയാകും) ഈ കൂട്ട് ഒരു മണിക്കൂർ അടച്ചു വെക്കണം .അതിനു ശേഷം കയ്യിൽ വെള്ളം നനച്ചു ഇഷ്ടമുള്ള ആകൃതിയിൽ ചൂടായ എണ്ണയിൽ വറുത്തു കോരാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post