കോട്ടയം മീന്‍കറി

ആവോലി 1 കിലോ

വെളുത്തുള്ളി 100 ഗ്രാം

ഇഞ്ചി 2 വലിയ കഷണം

ചുവന്നുള്ളി 100 ഗ്രാം

കുടം പുളി 4 കഷണം

കടുക്, ഉലുവ അല്‍പം

മുളകു പൊടി 4 ടേബിള്‍ സ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ 4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക

ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക

കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.

വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട് ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക.

ഇതിലേക്ക്! 1 കുപ്പ് വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത് ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.


നല്ല എരിവും പുളിയുമള്ള ഈ കോട്ടയം മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post