മുളക് ബജിയും ചട്ണിയും
By: Sree Harish

വലിയ പച്ചമുളക് -4
കടലമാവ് -1/ 2 കപ്പ്
അരിപ്പൊടി -2 ടേബിൾ സ്പൂൺ
മുളകുപൊടി -1/ 2 ടി സ്പൂൺ
സോഡാ പൌഡർ - 1/ 2 ടി സ്പൂൺ
ജീരകം,മഞ്ഞൾപ്പൊടി ,കായപ്പൊടി - 1 പിഞ്ച്
വെളുത്ത എള്ള്- 1 ടേബിൾ സ്പൂൺ (optional )
വാള ൻ പുളിയുടെ നീര് - 1 ടേബിൾ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത്- കുറച്ച്
കടലമാവും അരിപ്പൊടിയും ഉപ്പും മഞ്ഞളും ജീരകവും മുളകുപൊടിയുംസോഡാ പൌഡറും കുറച്ചു വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക.
പച്ചമുളക് നെടുകെ മുറിച്ചു അകത്ത് നിന്നും സീഡ്സും നാരുമൊക്കെ മാറ്റുക. സവാളയും ഇഞ്ചിയും പൊടിയായി അരിഞ്ഞതും എള്ളും പുളിയുടെ നീരുചേർത്ത് ഒന്ന് ചതക്കുകയോ അരക്കുകയോ ചെയ്യുക. ഈ മിക്സ്‌ മുളകിനകത്തേക്ക് ഫിൽ ചെയ്ത ശേഷം കടലമാവ് മിക്സിൽ മുക്കി ചൂടായ എണ്ണയിൽ golden brown ആകും വരെ വറുത്തെടുക്കുക . ബജി റെഡി .

ചട്ണി
**********
വാളൻ പുളി (ഒരു നെല്ലിക്ക വലിപ്പം ) പിഴിഞ്ഞതിലെക്കു അരക്കപ്പ് വെള്ളവും 3 ടേബിൾ സ്പൂൺ പഞ്ചസാരയും 1/ 2 ടി സ്പൂൺ dry mango പൌഡറും (optional ) ചേർത്ത് തിളപ്പിച്ച്‌ നന്നായി കുറുകി വരുമ്പോൾ 1/2 ടി സ്പൂൺ ജീരകപ്പൊടിയും ചേർത്ത് വാങ്ങാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post