ഹോം മെയ്ഡ് കബ്സ
By : Noushad Manatheri
ഒരു കുടം വെളുത്തുള്ളി ,ഒരു കഷ്ണം ഇഞ്ചി ,എട്ടു പച്ചമുളക് ഇവ ചതച്ചു വെക്കുക ,രണ്ട് ഇടത്തരം സവാള ചെറുതായി അരിഞ്ഞുവെക്കുക.ഒരു പാത്രം അടുപ്പിൽ വെച്ച് അതിൽ നാല് ടേബിൾസ്പൂൺ ഒലിവ് ഓയിൽ നാലുടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഇവ ഒഴിച്ച് ചൂടാവുമ്പോൾ ഒരു ടേബിൾസ്പൂൺ ചെറിയ ജീരകം ഇട്ട് പൊട്ടിക്കുക.ഇതിൽ ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൂട്ടും സവാളയും ഇട്ട് വഴന്നു വരുമ്പോൾ ഒരു സ്പൂൺ മഞ്ഞൾപൊടിയും ഒരു ടേബിൾസ്പൂൺ കുരുമുളകും മൂന്ന് തക്കാളി പൊടിയായി അരിഞ്ഞതും അരക്കപ്പ് മല്ലിയില അരക്കപ്പ് പുതിന ഇല ഇവകൂടി ഇട്ട് വഴറ്റി ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ച് ഗ്രാമ്പൂ ,പട്ട,ഏലക്ക, ബേ ലീഫ്,ജാതി പത്രി ഉം ഒരു ഫുൾ ചിക്കൻ തൊലിയോടുകൂടി ഉള്ളതും ഇതിൽ ഇട്ട് വേവിക്കുക.മൂന്ന് ഗ്ലാസ് കബ്സ റൈസ് (അബൂക്കാസ്) കഴുകി വാരി വെക്കുക.ചിക്കെൻ മുക്കാൽ വേവാവുമ്പോൾ ഇതിൽനിന്നും എടുത്തു മാറ്റി ചിക്കൻ വെന്ത വെളളത്തിൽ അരിയും രണ്ട് മാഗ്ഗി ചിക്കൻ സ്‌റ്റോക്കും ഉപ്പുവേണമെങ്കിൽ ഉപ്പും വെള്ളം നോക്കിട്ടു വെള്ളവും ഒഴിച്ച് മൂടിവെച്ചു വേവിക്കുക.ചിക്കൻ ചെറുതായി ഒന്ന് വരഞ്ഞു അതിൽ കുറച്ചു മഞ്ഞൾ പൊടി മുളകുപൊടി ഉപ്പുനോക്കിട്ടു വേണമെങ്കിൽ കുറച്ചു ഉപ്പും വെളിച്ചെണ്ണയിൽ കുഴച്ചു പുരട്ടുക ഈ ചിക്കൻ 40 മിനിട്ട് ഓവനിൽ വെച്ച് ഗ്രിൽ ചെയ്തു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes