പോർക്ക് കറി - Pork Curry
By : Maria John
കൂട്ടുകാരെ, ഇവിടെ റിക്കോർഡ് ചൂട് ആയിരുന്നു എന്ന് ഞാൻ പറഞ്ഞായിരുന്നല്ലോ. ഒരു മൂന്ന് ദിവസം അടുപ്പിച്ചു ചൂടാകുമ്പോൾ ഇവിടത്തെ ആൾക്കാരും (ഞാൻ ഉൾപ്പടെ) എയർ കണ്ടിഷണറും എല്ലാം സമരത്തിൽ ആകും. പിന്നെ ഉടനെ തണുപ്പ് വീഴുകയും കമ്പിളി പുതച്ചു ഉറങ്ങാനും സാധിക്കും. അപ്പോൾ ഉടനെ ഇറച്ചിയും മീനും ഒക്കെ ഉണ്ടാക്കി കഴിക്കും അടുത്ത ചൂട് ആവുന്നതിനു മുമ്പ്.
ഇന്നലെ ഇങ്ങനെ കറി വെച്ചപ്പോൾ ഞാൻ പാത്രത്തോടെ എടുത്തു എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയി. അവളെ കൊണ്ട് കഞ്ഞി വെപ്പിച്ചു ചോറും ഉണ്ട് വൈകിട്ട് തിരിച്ചു പൊന്നു. നല്ല കൂട്ടുകാർ ആണെങ്കിൽ വിളിക്കിക്കുകയും പറയുകയും ഒന്നും വേണ്ടല്ലോ. സ്വന്തം പോലെ കരുതണം എന്ന് മാത്രം.
ഒരു കിലോ പന്നി ഇറച്ചി . ഞാൻ leg roast boneless ആണ് വാങ്ങിച്ചത്. രണ്ടു സവാള നാലഞ്ചു വെളുത്തുള്ളിയുടെ അല്ലികൾ. അല്പം ഇഞ്ചി എല്ലാം കൂടി ഒരു മിക്സിയിൽ ഒരു ടേബിൾസ്പൂൺ എണ്ണയും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും കൂടി അരച്ച് എടുത്തു. ഒരു വലിയ പാനിൽ അല്പം എന്ന ഒഴിച്ച് ഈ മിശ്രിതം അതിൽ ഇട്ടു തീ കത്തിച്ചു ചൂടാക്കി പതിയെ വഴറ്റി എടുത്തു. ഇതിലെ വെള്ളം വറ്റാൻ അല്പം സമയം എടുക്കും. അടിക്കു പിടിക്കുന്നു എന്ന് തോന്നിയാൽ അല്പം എന്ന കൂടി ചേർക്കാം. നല്ല കട്ടി ഉള്ള പാത്രം ആണെങ്കിൽ വീണ്ടും എണ്ണ ഉപയോഗിക്കേണ്ടി വരില്ല. വെള്ളം വറ്റി വരുമ്പോളേക്കും കറിവേപ്പിലയും ഒരു എട്ടു പത്തു ചെറിയ ഉള്ളി നടുവേ പിളർന്നതും കൂടി ഇട്ടു വഴറ്റി നല്ല ഒരു ടേബിൾ സ്പൂൺ നിറയെ മല്ലിപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി പിന്നെ ആവശ്യത്തിന് മുളകുപൊടി ഒരു ഒന്നര ടീസ്പൂൺ ഗരം മസാല എല്ലാം കൂടി ഇട്ടു വഴറ്റി കട്ട് ചെയ്ത പോർക്ക് പീസസ് ഉം ഇട്ടു വഴറ്റുക. ഉപ്പും ചേർത്ത് വഴറ്റി ഇറച്ചി ചുങ്ങി അതിലെ വെള്ളം ഇറങ്ങാൻ തുടങ്ങുമ്പോൾ അടച്ചു വെച്ച് വേവിക്കുക. വെള്ളം ഒട്ടും ചേർക്കാത്ത കൊണ്ട് ഒന്ന് രണ്ടു പ്രാവശ്യം ഇളക്കി കൊടുക്കേണ്ടി വരും. ഞാൻ ഒരു മണിക്കൂർ ചെറുതീയിൽ വേവിച്ചു. വേവ് കഷണങ്ങളുടെ വലിപ്പം ഇറച്ചിയുടെ ക്വാളിറ്റി പിന്നെ ഏതു ഭാഗം ആണ് എന്നൊക്കെ അനുസരിച്ചു ഇരിക്കും.
ചോറിന്റെ കൂട്ടത്തിൽ നല്ല രുചി ആയിരുന്നു. ഇപ്പോൾ അവളുടെ മെസ്സേജ് വന്നു. ഇന്ന് അവൾ വേറെ ഒന്നും കുക്ക് ചെയ്യുന്നില്ല എന്ന്. നല്ല കാര്യം. ഒരു നല്ല ചിന്ത കൊണ്ട് എത്ര പേർക്ക് എത്ര ദിവസത്തെ സന്തോഷം.
പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഇന്നലത്തെ പാവയ്ക്കാ കൊണ്ടാട്ടവും കൊണ്ട് പോയിരുന്നു. അവർ ഭാര്യയും ഭർത്താവും കൂടി ഇരുന്നു ഓരോന്നായ്‌യി കൊറിച്ചു കൊണ്ട് പറയുവാ. This is real street food. yum. എന്നിട്ടു എന്നെ നോക്കി രണ്ടുപേരും ഒന്ന് ചിരിച്ചു കാണിച്ചു. അവൾക്കു മലയാളം വായിക്കാൻ അറിയത്തില്ലത് എന്റെ ഭാഗ്യം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes