Prawns Bell Pepper Potato Biriyani
By : Abisha Laheeb
ചെമ്മീൻ-കാപ്സിക്കം- ഉരുളക്കിഴങ്ങ് ബിരിയാണി

ചെമ്മീൻ- 1 kg (കഴുകി വൃത്തിയാക്കിയത്)
കാശ്മീരി മുളക് പൊടി-3 tsp
മഞ്ഞൾ പൊടി-1/4 tsp
പെരുംജീരക പൊടി-1 tsp
നാരങ്ങ നീര്- 2 tsp
എണ്ണ- ആവശ്യത്തിന്.
ഉപ്പ്- ആവശ്യത്തിന്.
ഇത്രയും ചെമ്മീനിൽ പുരട്ടി കുറച്ച് സമയം വച്ച് എണ്ണയിൽ വറുത്ത് കോരുക.

പൊട്ടറ്റോ-1 വലുത്

വലിയ ചതുര കഷണങ്ങളാക്കിയ പൊട്ടറ്റോ ചെമ്മീൻ വറുത്ത അതേ എണ്ണയിൽ ഒന്ന് മൊരിയിച്ചെടുക്കുക.

കാപ്സിക്കം- 1 (കളർഫുൾ ആക്കണമെങ്കിൽ എല്ലാ കളറും എടുക്കാം)
സവാള-4
വെളുത്തുള്ളി-10 അല്ലി
ഇഞ്ചി- 1 വലിയ പീസ്
കറിവേപ്പില- ആവശ്യത്തിന്
തക്കാളി-2

മുളക് പൊടി-2 tsp
മഞ്ഞൾ പൊടി-1/4 tsp
മല്ലി പൊടി-3 tsp
കുരുമുളക് പൊടി-1/2 tsp
പെരുംജീരക പൊടി-1/2tsp
ഗരം മസാല-1 tsp
കെച്ചപ്പ്-2 tsp
തൈര്-2 tsp

ബാസ്മതി റൈസ്- 6 cups
ബേ ലീഫ്-1
ഏലക്ക-4
ഗ്രാമ്പൂ-4
പട്ട-1 കഷണം
ജീരകം-1 നുള്ള്
ഉപ്പ്- ആവശ്യത്തിന്
നെയ്യ്- 5 tsp
നാരങ്ങ നീര്- കുറച്ച്
ഒരു പാത്രത്തിൽ വെള്ളം വച്ച് എല്ലാ ചേരുവകളും ചേർത്ത് തിളയ്കുമ്പോൾ അരിയിട്ട് വേവിച്ചെടുക്കുക. വെള്ളം 1 കപ്പിന് 1.5 കപ്പെന്ന കണക്കിൽ എടുത്ത് വറ്റിച്ചെടുക്കാം, confident അല്ലെങ്കിൽ ഊറ്റിയെടുക്കാം.

ചെമ്മീനും പൊട്ടറ്റോയും വറുത്ത എണ്ണയിലേക്ക് കറിവേപ്പില, സവാള, വെളുത്തുള്ളി-ഇഞ്ചി,തക്കാളി ഓരോന്നായി ചേർത്ത് വഴറ്റി പൊടികൾ ചേർത്ത് മൂക്കുമ്പോൾ കാപ്സിക്കം ചേർത്ത് വഴറ്റുക. പതിയെ വാടുമ്പോൾ ചെമ്മീനും പൊട്ടറ്റോയും ചേർത്ത് ഇളക്കി, തൈരും കെച്ചപ്പും ചേർത്ത് മല്ലിയിലയും ചേർത്ത് വാങ്ങാം.
ഇനി ഇഷ്ടമുള്ള രീതിയിൽ ലെയർ ഇട്ട് , മുകളിൽ നെയ്യിൽ വറുത്ത കാഷ്യൂ/റെയ്സിൻ/ കറിവേപ്പില ചേർത്ത് ദം ചെയ്യുക. പപ്പടം, സാലഡ് ൻറെ കൂടെസെർവ്
ചെയ്യാം!

ഞാൻ ബേക്കിംഗ് ഓവനിലാണ് ദം ചെയ്യാറ്. ഓവൻ 180 degree C or 350 degree F ൽ ചൂടാക്കിയിട്ട് ബിരിയാണി നെയ്യും കാഷ്യൂ/ റെയ്സിൻ ഇട്ട് ലെയർ ചെയ്ത പാത്രം വച്ച് 1/2 മണിക്കൂർ വച്ചാൽ റെഡി! 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post