മത്തൻ വൻപയർ എരിശ്ശേരി 
By : Divya Sunil
മത്തൻ - 250Gm
വൻപയർ - 1/3 Cup
മുളക്‌പൊടി - 1/2 Tsp
മഞ്ഞൾപൊടി - 1 Pinch
കുരുമുളക് പൊടി - 1/2 Tsp
ഉപ്പ് ആവശ്യത്തിന്.

അരവ്‌ -തേങ്ങ 1/2 Cup, പച്ചമുളക് 2 എണ്ണം, ജീരകം 1/2 Tsp, മഞ്ഞൾ പൊടി 1/2 Tsp എന്നിവ നന്നായി അരച്ചെടുക്കുക.

വറവിന് - വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, ചെറിയുള്ളി, തേങ്ങ.
തയ്യാറാക്കുന്ന വിധം.
----------------------
വൻപയർ 4-5 മണിക്കൂർ കുതിർത്തി എടുത്തത്‌ വേവിച്ചെടുക്കുക.. ( കുക്കറിലും വേവിക്കാം )

ഒരു ചട്ടിയിൽ വൻപയർ വേവിച്ചത്,മത്തൻ മുളക് പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ്, എന്നിവ ചേർത്തിളക്കി അൽപം വെള്ളം ഒഴിച്ച് വേവിക്കുക, തിളയ്ക്കുമ്പോൾ മത്തൻ തവികൊണ്ട് ഉടച്ചു അരവ്‌ ചേർക്കുക. നന്നായി mix ചെയ്ത്‌ പാകത്തിന് ഉപ്പ് ചേർത്ത് അടച്ചു വച്ചു തിളപ്പിക്കുക.. വെന്ത് വെള്ളം കുറഞ്ഞു thick ആയി വന്നു കഴിഞ്ഞ് flame off ചെയ്യുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്,വറ്റൽ മുളക് , ചെറിയുള്ളി അരിഞ്ഞത്, കറിവേപ്പില, അര cup തേങ്ങ എന്നിവ ചേർത്ത് ബ്രൌൺ നിറമാകുന്നതു വരെ വറുക്കുക. ഈ വറവ് മത്തൻ മിക്സിൽ ചേർത്തിളക്കുക. നല്ല നാടൻ എരിശ്ശേരി ready.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post