ഇൻസ്റ്റന്റ് കലത്തപ്പം
By : Amala Jofi
പ്രഷർ കുക്കറിൽവേണ്ട സാധനങ്ങൾ:പച്ചരി- 1 കപ്പ്.തേങ്ങാ ചിരകിയത്- മുക്കാൽ കപ്പു.ചോറ്- കാൽ കപ്പ്.ശർക്കര- 200 ഗ്രാമു 1 കപ്പ് വെള്ളത്തിൽ പാനി ആക്കിയത്.സോഡാ പൊടി- കാൽ ടീസ്പൂൺ.ഉപ്പു- ഒരു നുള്ളു.ഏലക്ക പൊടിച്ചത്.അണ്ടിപരിപ്പും ഉണക്ക മുന്തിരിയും വറുത്ത് ആവിശ്യം അനുസരിച്ചു.4 കുഞ്ഞുള്ളി ചെറുതായി അറിഞ്ഞത്.തേങ്ങാ കൊത്തു കാൽ തേങ്ങയുടേത്.നെയ്യ്- 3 റ്റേബിൾസ്പൂൺസ്.ഉണ്ടാകാൻ:പച്ചരി 4 മണിക്കൂർ കുതിർത്തു വെക്കുക.ഒരു മിക്സിയിൽ കുതിർത്ത പച്ചരിയിൽ നിന്നും പകുതിയും തേങ്ങാ ചിരകിയതും ചോറും ശർക്കര പാനിയും ചേർത്ത് നല്ല മയത്തിൽ അരച്ച് എടുക്കുക. പിന്നെ ബാക്കി പച്ചരിയും ഉപ്പും സോഡാ പൊടിയും ചേർത്ത് കുറച്ചു തരുപ്പായി അരക്കുക. ഇത് ആദ്യത്തെ മാവിൽ ചേർത്ത് ഏലക്ക പൊടിയും ചേർത്ത് ഒരു മണിക്കൂർ പൊങ്ങാൻ വെക്കുക. ഒരു പ്രഷർ കുക്കറിൽ നെയ്യ് ഒഴിച്ച് തേങ്ങാ കൊത്തും കുഞ്ഞു ഉള്ളിയും വറുത്തു മാറ്റി വെക്കുക. പിന്നെ ഈ മാവ് ഒരു പാത്രത്തിൽ ഒരു 5 മിനിറ്റ് മീഡിയം ചൂടിൽ അടുപ്പത്തു ഒന്ന് ചൂടാക്കുക. ചൂടാക്കുമ്പോൾ തുടരെ ഇളക്കി കൊടുക്കണം. ഈ മാവിലോട്ടു വാര്ത്ത കുഞ്ഞു ഉള്ളിയും തേങ്ങാ കൊത്തും അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇട്ടു നല്ല വണ്ണം ഇളക്കുക. പ്രഷർ കുക്കറിൽ നെയ്യ് ഒഴിച്ച് ഒന്ന് ചുറ്റിച്ചു നല്ല വണ്ണം ചൂടായ ശേഷം ഈ മാവ് ഒഴിച്ച് കുക്കർ അടച്ചു പ്രഷർ ടോപ് ഇടാതെ ഹയ്യ് ചൂടിൽ 5 മിനിറ്റ് വെച്ച് പിന്നെ ഏറ്റവും കുറഞ്ഞ ചൂടിൽ ഒരു 30 മിനുട്സ് വേവിച്ചു എടുക്കുക. തണുത്ത ശേഷം കുക്കർ നിന്നും എടുത്തു മുറിച്ചു കഴിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes