ആരോഗ്യത്തിന് വളരെ നല്ലതാണ് മുതിര...തോരൻ - കറി അല്ലാതെ എന്താണ് ഉണ്ടാക്കുക എന്ന ചിന്തയിൽ നിന്നും കിട്ടിയ ഒരു ഐറ്റം.

മുതിര വട.
By : Rajini Sujith
റെസിപ്പി

അര കിലോ മുതിര ആറു മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തു വെള്ളം തോരാൻ വെക്കുക അതിനു ശേഷം പരിപ്പ് വടക്ക് ചതക്കുന്ന പോലെ വെള്ളം ചേർക്കാതെ മിക്സിയിൽ ഇത് ചതച്ചു എടുക്കുക .അതിലേക്ക് നല്ല ഒരു കഷ്ണം ഇഞ്ചി,4 പച്ച മുളക്,2 സവോള ഇവ ചെറുതായി കൊത്തി അരിഞ്ഞതും കുറച്ചു കറിവേപ്പില ആവശ്യത്തിന് ഉപ്പ് ​(ജീരകം വേണമെങ്കിൽ ചേർക്കാം) എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി ചെറിയ ബോൾസ് ആക്കി കൈ വെള്ളയിൽ വെച്ച് ജസ്റ്റ് പ്രസ് ചെയ്തു എണ്ണയിൽ ഇട്ട് ചെറു തീയിൽ വറുത്ത് എടുക്കുക...നല്ല ഹെൽത്തി സ്നാക്ക്സ് റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post