കുൽഫി...
By : Arathy
കുൽഫിമോൾഡ് ഇല്ലാതെയിരുന്നപ്പോഴാണ് ഇത്തവണ നാട്ടിൽ ചെന്നപ്പോൾ അമ്മ പണ്ട് ഉപയോഗിച്ച കുൽഫി മോൾഡ് എടുത്തു തന്ന് കുൽഫിയുണ്ടാക്കാൻ റെക്കമന്റ് ചെയ്തത്.😘 വീട്ടിൽ വന്നയുടനെയങ്ങ് ഉണ്ടാക്കി😎

ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് പതുക്കെ തലേന്നേ ഫ്രിഡ്ജിലുണ്ടാക്കി വച്ച കുൽഫിയെടുത്ത് ഓരോന്നായി കഴിക്കണം...😎

അടുത്തുള്ള വീട്ടിൽ നിന്ന് വാങ്ങുന്ന കൊഴുപ്പുള്ള പശുവിൻപാലാണ് ഞാനുപയോഗിച്ചത്. കൊഴുപ്പ് കൂടുന്നതിനനുസരിച്ച് രുചിയും കൂടുമെന്നാ..

അരലിറ്റർ പാൽ തിളപ്പിക്കാൻ വയ്ക്കുക. ഒന്നു തിളച്ച് വരുമ്പോൾ പൊടിച്ച് വച്ച പഞ്ചസാരയും നാലുസ്പൂൺ മിൽക്മെയ്ഡും(മിഠായിമേറ്റ്) ഒരു നുള്ളു കോൺഫ്ളോറും(പാൽപ്പൊടിയും ആകാം) ചേർത്ത് ചെറിയതീയിൽ ഇട്ടിളക്കി പാൽ പകുതിയായി വറ്റിച്ചെടുക്കുക.ചെറുതായി കുറുങ്ങിയ പാകം. പാൽ വറ്റി വാങ്ങിവയ്ക്കുന്നതിനു മുൻപേ ഏലക്കാപ്പൊടി ഒരു സ്പൂണും കശുവണ്ടി പൊടിച്ചത് ഒരു സ്പൂണും ചേർത്തിളക്കി വാങ്ങി വയ്ക്കുക. റോയൽ ആവണമെങ്കിൽ കുങ്കുമപ്പൂവും ചേർത്തോ കേട്ടോ.. കശുവണ്ടിക്കു പകരം ബദാമോ പിസ്തയോ അല്ലേൽ ഇതെല്ലാമോ ഉപയോഗിക്കാം. ശേഷം ഈ പാൽ തണുക്കാൻ വയ്ക്കുക.

ഒരു ഇരുപത് മിനിറ്റിനു ശേഷം തണുപ്പിക്കാൻ ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രീസറിൽ വയ്ക്കണ്ട. ഫ്രീസറിൽ വയ്ക്കുമ്പോൾ ഐസ് ക്രിസ്റ്റൽ പോലെ ആകാതിരിക്കാനാണ് ആദ്യം ഫ്രിഡ്ജിൽ സാദാ തണുപ്പിൽ വയ്ക്കുന്നത്. ഒരു മണിക്കൂറിനു ശേഷം ഇതെടുത്ത് കുൽഫി മോൾഡിൽ ആക്കി ഫ്രീസറിൽ ഒരു എട്ടുമണിക്കൂർ വയ്ക്കുക. എടുക്കുന്നതിനു മുന്നേ വെള്ളത്തിൽ ഒന്നു ഇറക്കി വയ്ച്ചിട്ട് എടുക്കുക. കുൽഫി , മോൾഡിൽ നിന്നും വേഗം വിട്ടുവരാനാണിത്..

അപ്പോൾ എൻജോയ് കുൽഫി 😍

(കഴിച്ച് കാൽഭാഗമായപ്പോഴാണ് ഫോട്ടോയെടുക്കുന്നതോർത്തത്,അതാണ് പാറ്റ കടിച്ച പോലിരിക്കുന്നത്)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post