ദാൽ
By : Sree Harish
വളരെ എളുപ്പം തയ്യാറാക്കാവുന്ന ദാൽ കറി.ദാൽ നമ്മൾ പല രീതിയിലും വെക്കാറുണ്ട്.ഇതു വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു രീതിയാണ്. ഇതു ശരിക്കുംവൈറ്റ് റൈസിന്റെ കൂടെ കഴിക്കാനാണ് ബെസ്ററ് .കൂടെ ഒരു ഫിഷ് ഫ്രൈ കൂടിയുണ്ടായാൽ ഗംഭീരം !മീൻ ഇല്ലായെങ്കിൽ നാരങ്ങ അച്ചാർ ഒരു നല്ല കോമ്പിനേഷനാണ് .
ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മസൂർ ദാലാണ് (ചുവന്ന പരിപ്പ് )നന്നായി കഴുകി വൃത്തിയാക്കിയ ദാൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഒരു സ്പൂൺ എണ്ണ ഒഴിച്ച് വേവിക്കുക. കുക്കറിലാണെങ്കിൽ ഒരു വിസിൽ മതിയാകും.പാനിൽ അൽപ്പം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം അര ടി സ്പൂൺ ജീരകം ഇടുക. ഇതിലേക്ക് ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും ഒന്ന് വഴറ്റാം.ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കാൽ ടി സ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിച്ചു വെച്ചിരിക്കുന്ന ദാലിൽ ഇളക്കിയെടുക്കാം .മല്ലിയിലയും ചേർക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes