അവിയൽ 
By : Sindhu Nidhi
ചേരുവകൾ :-
മുരിങ്ങക്കായ...... 3എണ്ണo 
ചേന........... 200ഗ്രാം 
ബീൻസ്‌....... 10 എണ്ണ
കാരറ്റ്........... 2എണ്ണം
തേങ്ങചിരകിയത്..... 1കപ്പ്‌
തൈര്....... 1/2കപ്പ്‌
മഞ്ഞൾപൊടി... 1ടേബിൾസ്പൂൺ
പച്ചമുളക്........ 5 എണ്ണം
വെളിച്ചെണ്ണ ...... 2 ടേബിൾസ്പൂൺ
കറിവേപ്പില...... 1 തണ്ട്
ജീരകം...... കുറച്
ചെറിയ ഉള്ളി - 5 എണ്ണം

തയ്യാറാക്കുന്ന രീതി :-
എല്ലാ പച്ചക്കറികളും ഒരേ വലിപ്പത്തിൽ മുറിക്കുക. പച്ചക്കറികൾ വെള്ളവും, ഉപ്പും, മഞ്ഞൾപൊടിയും ചേർത്തു വേവിക്കുക. മിക്സിയിൽ തേങ്ങ ജീരകവും, പച്ചമുളകും, ചെറിയ ഉള്ളി ചേർത്തു ചതച്ചെടുക്കുക. വേവിച്ച കഷണത്തിലേക്കു തൈര് ചേർക്കുക, ഒപ്പം തന്നെ തേങ്ങ ചേർക്കാം. അതിലേക്കു കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർത്തു ഗ്യാസ് ഓഫ്‌ ചെയ്യാം. ടേസ്റ്റി അവിയൽ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post