ഹോട്ടലുകളിൽ ദോശക്കൊപ്പം കിട്ടുന്ന തേങ്ങ ചമ്മന്തി എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ എങ്ങനെ ഉണ്ടാക്കിയിട്ടും ആ ടേസ്റ്റ് കിട്ടുന്നില്ല. അങ്ങനെ ഇരിക്കെ ആണ് വേറെ ഒരു ഗ്രൂപ്പിൽ Restaurant Style Coconut Chutney എന്ന ഒരു പോസ്റ്റ് കണ്ടത്. ഉണ്ടാക്കി നോക്കിയപ്പോൾ അതേ ടേസ്റ്റ്. അപ്പൊ കരുതി ഇവിടെ നിങ്ങൾക്കൊപ്പം ആ റെസിപ്പി ഷെയർ ചെയ്യാം എന്ന്.

Restaurant Style Coconut Chutney / റസ്റ്റോറന്റ് സ്റ്റൈൽ കൊക്കനട്ട് ചട്ട്ണി
By : Anjali Abhilash
ചിരവിയ തേങ്ങ : 1 കപ്പ്
കടല പരിപ്പ് : 1/4 ടി സ്പൂൺ
ഉഴുന്ന് പരിപ്പ് : 1/4 ടി സ്പൂൺ
പച്ചമുളക് : 2
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
വറ്റൽ മുളക് : 2
കറിവേപ്പില
ഉപ്പ്
വെള്ളം

ഒരു പാനിലേക്കു കടല പരിപ്പും ഉഴുന്നും ചേർത്ത് ചെറിയ തീയിൽ വറുത്തെടുക്കുക.(ലൈറ്റ് ബ്രൗൺ കളർ ആവും വരെ)
വറുത്ത കടല പരിപ്പ്, ഉഴുന്ന്, തേങ്ങ, പച്ചമുളക്, ഇഞ്ചി, പാകത്തിനു ഉപ്പും കുറച്ചു വെള്ളവും ചേർത്ത് അരച്ചെടുക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് താളിക്കുക.
ഇഡ്‌ലി, ദോശ, ഉഴുന്ന് വട, ഉപ്പ്മാവ് എല്ലാതിനൊപ്പവും കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post