ഇടിച്ചക്ക തോരൻ (Tender Jack fruit Thoran)
By : Sree harish
നാട്ടിൽ അമ്മ എങ്ങനെയാ ചെയ്യുക എന്ന് വെച്ചാൽ ചെറിയ ചക്കയെടുത്തു പുറം തോട് or മുള്ള് കളഞ്ഞ ശേഷം പൊടിയായി അരിഞ്ഞെടുക്കും. നമുക്ക് അത്ര ക്ഷമയും സമയവും ഇല്ലാത്തത്കൊണ്ട് ചെറിയ കഷ്ണങ്ങളാക്കി അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുത്തു തണുത്ത ശേഷം മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം.
അരമുറി തേങ്ങാ ചിരകിയത് മൂന്നല്ലി വെളുത്തുള്ളിയും കാൽ ടി സ്പൂൺ ജീരകവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് ഒന്ന് ചതച്ചെടുക്കാം.ചട്ടിയിൽ / പാനിൽ എണ്ണ ചൂടായി കടുക് പൊട്ടിയ ശേഷം അര ടീസ്പൂൺ ഉഴുന്ന് പരിപ്പ്,അര ടീസ്പൂൺ അരി ചേർത്ത് ഒന്ന് ബ്രൗൺ നിറമാകും വരെ ചൂടാക്കാം.ഇതിലേക്ക് രണ്ടു കുഞ്ഞുള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത ശേഷം അരപ്പു ചേർത്ത് ഒന്ന് ഇളക്കിയെടുക്കാം. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ചക്ക ചേർത്ത് നന്നായി ഇളക്കി കറിവേപ്പില ചേർത്ത് വാങ്ങാം. ആവശ്യത്തിന് ഉപ്പു ചേർക്കാൻ മറക്കേണ്ട !!!കടുക് മാങ്ങയും ചമ്മന്തിയും ഒക്കെ ദി ബെസ്റ് കോമ്പിനേഷൻസ്ആണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes