Tomato Soup (തക്കാളി സൂപ്പ് )
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
തക്കാളി: 4 എണ്ണം
ബട്ടർ : 2 ടേബിൾസ്പൂൺ
കുരുമുളക് പൊടി: 1 ടേബിൾസ്പൂൺ
ക്രീം   : 2 ടേബിൾസ്പൂൺ
കോൺഫ്ളോർ :1 ടേബിൾസ്പൂൺ
വെള്ളം : ആവശൃത്തിന്
വെളുത്തുള്ളി : 2 അല്ലി
വഴനയില/കറുവയില :1 എണ്ണം
പഞ്ചസാര : ½ടീസ്പൂൺ
ഉപ്പ്  : ആവശൃത്തിന്
ഒരു പാത്രത്തിൽ തക്കാളി മുങ്ങത്തക്ക വിധം വെള്ളമെടുത്ത് കുറച്ച് ഉപ്പ്  ഇട്ട് തിളപ്പിക്കുക.കഴുകിയ തക്കാളി തിളക്കുന്ന വെള്ളത്തിലേക്കിടുക.നന്നായി തിളച്ച് തക്കാളിയുടെ തൊലി ഇളകി വരുമ്പോൾ അതെടുത്ത് തണുത്ത വെള്ളത്തിലിടുക.തൊലിയും മുകളിലെ ഞെട്ടും കളഞ്ഞ് മിക്സിയിൽ അടിച്ചെടുക്കുക.മറ്റൊരു പാനിൽ ബട്ടർ ചൂടാക്കി അതിൽ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് വഴറ്റുക. ചുവക്കേണ്ടതില്ല.വഴനയിലയും ഇടുക.ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തക്കാളി, ഉപ്പ്,പഞ്ചസാര ചേർക്കുക. കോൺഫ്ളോർ ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിക്കുക കുറുകി വരുമ്പോൾ കുരുമുളക് പൊടി ,ക്രീം എന്നിവ ചേർത്ത് ഉപയോഗിക്കാം.ക്രീം വേണമെന്ന് നിർബന്ധമില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post