നെയ്യപ്പം.
By : Suni Ayisha
ചില ആളുകളുടെ ഒരു പരാതിയാണ് നെയ്യപ്പം എങ്ങനെ ഉണ്ടാക്കിയലും ശരിയാകുന്നില്ല എന്നു.
നെയ്യപ്പത്തിന്റെ കൂട്ട് ശരിയായില്ലെങ്കിൽ നെയ്യപ്പം ശരിയാവില്ല എന്നൊക്കെ.
പക്ഷെ എന്റെ അനുഭവത്തിൽ നെയ്യപ്പം ശരിയാകത്തിന്റെ കാരണം അതിന്റെ കൂട്ട് അല്ല.
രണ്ടു കാരണങ്ങളാണ് .
1.ഫ്രൈ ചെയ്യാൻ എടുക്കുന്ന ചട്ടി.
സാദാരണ വീടുകളിൽ ഉണ്ടാക്കുന്നത് ചീന ചട്ടിയാണ്.ഇതു ഒരു കാരണമാകാം.പക്ഷെ ചീനചട്ടിയിലും നല്ല അടിപൊളി നെയ്യപ്പം ഉണ്ടാക്കുന്നവർ ഉണ്ട്.
ഞാൻ ഉപയോഗിക്കുന്നത് അടിഭാഗം കട്ടിയുള്ള പരന്ന ചട്ടിയാണ്.(വീഡിയോ കണ്ടാൽ മനസ്സിലാകും.)
2.എണ്ണയുടെ ചൂട്.
സാദാരണ എണ്ണ പലഹാരം ഉണ്ടക്കുമ്പോൾ എണ്ണ നല്ല ചൂട് വേണം.പക്ഷെ നെയ്യപ്പത്തിന് മീഡിയം ചൂട് മതി.
ചൂട് കൂടിയാൽ നെയ്യപ്പം തൊപ്പി പോലെ വരുകയും പുറം ഭാഗം കരിഞ്ഞു ഉൾഭാഗം വേവ് ആകുകയുമില്ല.
ഈ രണ്ടു കാര്യങ്ങൾ}ശ്രദ്ദിച്ചാൽ നെയ്യപ്പത്തിന്റെ കൂട്ട് എങ്ങനെ ആയാലും പ്രശ്നമില്ല എന്നാണ് എന്റെ അനുഭവവും അഭിപ്രായവും.
ചേരുവകൾ.
ഞാൻ ഇവിടെ ഉപയോഗിച്ചത് തരിയുള്ള മില്ലിൽ നിന്നും നെയ്യപ്പത്തിന്റെ പൊടിയാണ് വാങ്ങിയത്.പച്ചരി വെള്ളത്തിൽ കുതിർത്തി വെള്ളം ചേർക്കാതെ അരച്ചെടുത്താലും മതി.
പച്ചരി/പൊടി 1 കിലോ.
മൈദ അര കപ്പ്
ശർക്കര 300 ഗ്രാം (ഉരുക്കിയത്).
ഏലക്ക പൊടി കാൽ സ്പൂണ്.
ചെറുപഴം 2 എണ്ണം
തേങ്ങാ ചെറിയ കഷണങ്ങൾ.
എള്ള്/കരിംജീരകം 1 സ്പൂണ് (choice)
എല്ലാം കൂടി നല്ലവണ്ണം മിക്സ് ചെയ്യുക.
അടിഭാഗം പരന്ന കട്ടിയുള്ള ചട്ടിയിൽ എണ്ണ ഒഴിച്ചു മീഡിയം ചൂടിൽ ഫ്രൈ ചെയ്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post