സ്പെഷ്യൽ ആവോലി കറി
By : Vaheedas Vaheeda
1/2 കിലോ ആവോലി വൃത്തിയാക്കി വെക്കുക.
ഒരു ചട്ടിയിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക
അര സ്പൂൺ ഉലുവ പൊട്ടിക്കുക 5-6 ചുവന്നുള്ളി..2 തക്കാളി ഇവ അരിഞ്ഞു ചേർത്ത് വഴറ്റുക.. പിന്നെ 4 സ്പൂൺ മുളക് പൊടി 1 സ്പൂൺ മല്ലി പൊടി അര സ്പൂൺ മഞ്ഞൾ പൊടി ഇവ ചേർത്ത് വഴറ്റുക. ചൂടാറിയാൽ അര മുറി തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക.. ഈ അരപ്പും പാകത്തിന് കുടം പുളി കുതിർത്തതും ഉപ്പും ചേർത്ത് കലക്കി തിളപ്പിക്കുക ഉപ്പ് പുളി എരിവ് എല്ലാം പാകമായാൽ മീൻ ചേർത്ത വേവിക്കുക ..കറിയിൽ എണ്ണ തെളിഞ്ഞാൽ കറിവേപ്പിലയും പിളർന്ന പച്ചമുളക് ചേർത്ത് വാങ്ങുക..
അപ്പത്തിന് സൂപ്പർ കൂട്ടാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes