Chilli Chicken / ചില്ലി ചിക്കൻ
By : Anjali Abhilash
ബോൺലെസ് ചിക്കൻ : 250gm
സവാള : 1
ക്യാപ്സിക്കം : 1
ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം
പച്ചമുളക് : 2 എണ്ണം
സോയ സോസ് : ഒന്നര ടി സ്പൂൺ
ചില്ലി സോസ് : 1 ടി സ്പൂൺ
തക്കാളി സോസ് : ഒന്നര ടി സ്പൂൺ
കാശ്മീരി മുളക് പൊടി : 1/2 ടി സ്പൂൺ (നല്ല റെഡ് കളർ കിട്ടാൻ വേണ്ടി ആണ്)
വിനാഗിരി : 1 ടി സ്പൂൺ
പഞ്ചസാര : 1/2 ടി സ്പൂൺ
എണ്ണ
സ്പ്രിങ് ഒനിയൻ
മാരിനേറ്റു ചെയ്യാൻ
1. സോയ സോസ് : ഒന്നര ടി സ്പൂൺ
2. ചില്ലി സോസ് : ഒന്നര ടി സ്പൂൺ
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടി സ്പൂൺ
4. കുരുമുളക് പൊടി : 1/4 ടി സ്പൂൺ
5. കോൺ ഫ്ലവർ : 2 ടേബിൾ സ്പൂൺ
6. മൈദ : 2 ടേബിൾ സ്പൂൺ
7. ഉപ്പ്
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ 5, 6 എന്നിവ ഒഴികെ ബാക്കി എല്ലാം ചേർത്ത് മാരിനേറ്റു ചെയ്‌തു ഒരു 30 മിനിറ്റ് മാറ്റി വെക്കുക
ശേഷം 5, 6 ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിക്കുക
എണ്ണ നന്നായി ചൂടാക്കി ചിക്കൻ വറുത്തു കോരി മാറ്റി വെക്കുക
ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക
ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക
ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളക് കീറിയതും മുളക് പൊടിയും വറുത്ത് വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി വഴറ്റുക
ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത്
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes