പുട്ടും കടല കറിയും
By : Maria John
നോയമ്പ് ആയി കൊണ്ട് എല്ലാവരും ഉപവാസവും ഒക്കെ ആയി കഴിയുന്ന അവസരം. നമ്മുടെ നാട്ടിൽ നോയമ്പ് എന്ന് വെച്ചാൽ animal protein ഉപയോഗിക്കാതെ ഉള്ളആഹാരം. നമ്മുടെ ശരീരത്തിന് protein വേണം ശരിക്കും ഉള്ള ആരോഗ്യം കിട്ടാൻ. ഏതു വിധത്തിൽ ഉള്ള protein വേണം എന്ന് നിർബന്ധം ഇല്ല. എല്ലാ വിധ പയർ വർഗങ്ങളും (legumes) തൊലി കളയാത്തത് protein കിട്ടാൻ മെച്ചപ്പെട്ടത് ആണ്. വെള്ള കടല (chick peas) ആണ് യൂറോപ്യൻ രാജ്യങ്ങളിൽ അധികം ഉപയോഗിക്കുന്നത്. കാരണം സ്വാദ് നല്ലതും mild flavour ഉം ആണ്. ഞാൻ എല്ലാ വിധ പയർ വർഗ്ഗങ്ങളും ഉപയോഗിക്കും. എന്നാലും കടല അല്പം മുൻപന്തിയിൽ ആണ്.
പുട്ടു ഉണ്ടാക്കിയതു 1 :1 റേഷിയോയിൽ അരിപൊടിയും പഞ്ഞപ്പുല്ല് പൊടിയും പിന്നെ ഒരു ടേബിൾ സ്പൂൺ കപ്പ പൊടിയും ചേർത്ത് നന്നായി നനച്ചു എടുത്തു ഉണ്ടാക്കി.
കടല കഴുകി പത്തു പന്ത്രണ്ടു മണിക്കൂർ കുതിർത്തു.
ഒരു കുക്കറിൽ അല്പം എണ്ണ ഒഴിച്ച് അരിഞ്ഞ സവാള,ഇഞ്ചി, വെളുത്തുള്ളി വഴറ്റി. (ഞാൻ കറിവേപ്പില ഇടാൻ മറന്നു പോയി.) ഇതിലേക്ക് ഉപ്പു, മഞ്ഞൾ, മുളകുപൊടി, മല്ലിപൊടി, ഗരം മസാല ഇവ ഇട്ടു ഒന്ന് വഴറ്റി. തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റിയതിനു ശേഷം കടല ഇട്ടു. കുതിർക്കാൻ ഉപയോഗിച്ച വെള്ളം ചേർത്തു. നല്ലപോലെ ഇളക്കി അടച്ചു വെച്ച് ആവി വരുമ്പോൾ വിസിൽ വെച്ച്. ആദ്യ വിസിൽ വന്നപ്പോൾ തീ കുറച്ചു വെച്ച് വേവിച്ചു. പ്രഷർ പോയി കഴിഞ്ഞപ്പോൾ എടുത്തു വേവ് നോക്കി സോഫ്റ്റ് ആയി എന്ന് തോന്നിയപ്പോൾ കുറച്ചു തേങ്ങാപാൽ ചേർത്ത് ഉപയോയോഗിച്ചു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes