തേങ്ങ വരുത്തരച്ച സാമ്പാർ - Thenga Varutharacha Sambar
By : Suni Ayisha
തേങ്ങ - അര മുറി
കായം - ചെറിയ ഒരു കഷണം
ചെറിയ ഉള്ളി - 5 എണ്ണം.
വെളുത്തുള്ളി - 1
ഉണക്ക മുളക് - 5 എണ്ണം.
ചെറിയ ജീരകം - അര സ്പൂണ്.
ഉലുവ - അര സ്പൂണ്
കറിവേപ്പില
മഞ്ഞപ്പൊടി - അര സ്പൂണ്
മല്ലിപ്പൊടി ഒന്നര സ്പൂണ്
മുളക്പൊടി -ഒന്നര സ്പൂണ്
സാമ്പാർ പൊടി - 2 സ്പൂണ്(choice)
വെളിച്ചെണ്ണ - 2 സ്പൂണ്


തേങ്ങ വറുക്കാനുള്ള ചട്ടി ചൂടായ ശേഷം കായം ചേർത്തു മൂപ്പിക്കുക.ശേഷം ജീരകം,ഉലുവ,ചെറിയ ഉള്ളി},വെളുത്തുള്ളി ചേർത്തു ഇളക്കുക.ഇനി തേങ്ങ ചേർത്തു നല്ലവണ്ണം മിക്സ് ചെയ്യുക.ഉണക്ക മുളക്,കറിവേപ്പില ചേർത്തു ഇളക്കുക,തേങ്ങ കളർ മാറി തുടങ്ങുമ്പോൾ പൊടികൾ എല്ലാം ചേർക്കുക.ഇനി കൂടുതൽ സമയം വറുക്കരുത്.പൊടികളുടെ പച്ച മണം മാറിയ ഉടനെ ഇറക്കിവെക്കുക.

ചൂടാറിയ ശേഷം നല്ലവണ്ണം അരച്ചെടുക്കുക.

ഇനി നിങ്ങൾ സാദാരണ ചെയ്യുന്ന പോലെ

പരിപ്പ് വേവിക്കുക.പരിപ്പ് വേവ് ആയ ശേഷം സാമ്പാർ കഷണങ്ങൾ,പാകത്തിന് ഉപ്പു,അല്പം മഞ്ഞപ്പൊടി ചേർക്കുക.കഷണങ്ങൾ വേവ് ആയ ശേഷം മുരിങ്ങക്ക,വെണ്ടക്ക,തക്കാളി,ഉള്ളി ചേർത്തു അല്പം പുളിവെള്ളം ചേർക്കുക.
അല്പം കഴിഞ്ഞു അരച്ചുവെച്ച തേങ്ങ ചേർക്കുക.
സാമ്പാർ തിളച്ച ശേഷം ഇറക്കിവെക്കുക.

ഇനി വറവിടുക

വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു കറിവേപ്പില, ഉണക്ക മുളക് ചേർത്തു അല്പം} മല്ലിപൊടിയും വറവിലേക് ചേർത്താൽ സാമ്പറിന് നല്ല വാസനയും രുചിയും കിട്ടും.
മല്ലിചപ്പു ചേർക്കാൻ മറക്കണ്ട.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post