ഇന്നത്തെ സ്പെഷ്യല്‍ ചിക്കന്‍ കബ്സയാട്ടോ
അപ്പോ ഇത് ഉണ്ടാക്കുന്നത് എങ്ങനെ ആണന്നു നോക്കാം...
ചിക്കന്‍ കബ്സ
By : Fathima Sami
By : Fathima Sami
ആവശ്യമുള്ള സാധനങ്ങള്‍:
ചിക്കന്‍ - എട്ട് (വലിയ കഷണങ്ങള്‍)
ബസ്മതി അരി - ഒരു കിലോ (1 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
സവാള - 1 കപ്പ് (കനം കുറച്ച് അരിഞ്ഞത്)
തക്കാളി പ്യൂരി - 1 കപ്പ് ( 4 തക്കാളി തിളച്ച വെളളത്തിൽ ഇട്ട് ഇതിന്റെ തൊലി കളഞ്ഞ് മിക്സിയിൽ അടിച്ചെടുത്തത് )
ഇഞ്ചി, വെളുത്തുളളി പേസ്റ്റ് - 2 ടീസ്പൂണ്
പച്ചമുളക് 5,6 ( ചതച്ചത്)
കബ്സ മസാല - 2 സ്പൂൺ
കുരുമുളക് - 1സ്പൂണ്‍
ഗരംമസാലപൊടി - 1സ്പൂണ്‍
ഉണങ്ങിയ ചെറുനാരങ്ങ - ഒരെണ്ണം
വെജിറ്റബിള്‍ ഓയില്‍ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കബ്സ അലങ്കരിക്കുതിന്:
ബദാം - (രണ്ടായി മുറിച്ചത്) , അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം:
ചുവട് കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേര്‍ക്കുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ ചേര്‍ക്കുക. ഇതിലേക്ക് കുരുമുളക് , ഗരംമസാല പൊടി, കബ്സ മസാല, തക്കാളി പ്യൂരി, പച്ചമുളക് ചതച്ചതും, ഉണങ്ങിയ നാരങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
എണ്ണ തെളിഞ്ഞ് വരുമ്പോള്‍ മൂന്ന് കപ്പ് വെള്ളം ചേര്‍ക്കുക. ചിക്കന്‍ വേവുന്നതുവരെ പാത്രം അടച്ച് ചെറുചൂടില്‍ 25 മിനിറ്റ് വേവിക്കുക. പാകമായ ചിക്കന്‍ പാത്രത്തില്‍ നിന്ന് മാറ്റി ചൂട് പോകാതെ സൂക്ഷിക്കുക. അതേ പാത്രത്തിലേക്ക് കുതിര്‍ത്തുവെച്ച അരി ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ 25 മിനിറ്റ് പാകം ചെയ്തെടുക്കാം.
ഇതേസമയം മറ്റൊരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ബദാമും,അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തുകോരുക. അതിലേക്ക് കുറച്ചൂടെ എണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങൾ ഒന്ന് ഫ്രൈയ് ചൈയ്തെടുക്കാം. പാകമായ ചോറിന് മുകളില്‍ തയ്യാറാക്കിവെച്ച ചിക്കന്‍ കഷണങ്ങള്‍ നിരത്തിവെച്ച് ബദാമും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.
ടൊമാറ്റോ സോസും തൈരും ഒഴിച്ച് കഴിക്കാം.......😋

ഇതിലേക്കുളള ടൊമാറ്റോ സോസ്
1 തക്കാളി പകുതി സവാള 2 പച്ചമുളക് ഇവയല്ലാം മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ഉപ്പും വിനാഗിരിയും ചേര്‍ത്ത് മിക്സ് ചെയ്യുക ഇത് കബ്സയിൽ ഒഴിച്ച് കഴിക്കുക. ഇതിന്റെ അളവ് വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന് കൂട്ടാം..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes